HOME /NEWS /Film / Mammootty | യുവ നായകന്മാർ പോലും കയ്യടിച്ചു; മമ്മുക്കയ്ക്ക് പ്രായം 70 ആകാറായത് വിശ്വസിക്കാനാവാതെ ആരാധകർ

Mammootty | യുവ നായകന്മാർ പോലും കയ്യടിച്ചു; മമ്മുക്കയ്ക്ക് പ്രായം 70 ആകാറായത് വിശ്വസിക്കാനാവാതെ ആരാധകർ

മമ്മൂട്ടി

മമ്മൂട്ടി

Mammootty proves once again that age is just a number | നാല് മാസങ്ങൾ കൂടി കഴിഞ്ഞാൽ 70 വയസ്സ് തികയുന്ന ആള് തന്നെയാണോ ഇതെന്ന് ഈ ചിത്രം കണ്ടവർ ചോദിക്കാതിരിക്കില്ല

 • Share this:

  നാല് മാസങ്ങൾ കൂടി കഴിഞ്ഞാൽ 70 വയസ്സ് തികയുന്ന ആള് തന്നെയാണോ ഇതെന്ന് ഈ ചിത്രം കണ്ടവർ ചോദിക്കാതിരിക്കില്ല. മമ്മൂട്ടിക്ക് വയസ്സ് കീഴ്പ്പോട്ടാണോ എന്നാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും പുറത്തിറങ്ങുമ്പോൾ ആരാധകരും പ്രേക്ഷകരും ചോദിക്കുക. അടുത്ത ചിത്രത്തിന്റെ ലുക്ക് ഇതെന്നാണ് സംസാരം. പക്ഷെ യുവ നടന്മാർ പോലും തീപാറുന്ന ഇമോജി കമന്റ് ചെയ്‌തു പോയി.

  രമേഷ് പിഷാരടി, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരാണ് മമ്മൂട്ടിയുടെ ചിത്രത്തിന് കൈയടിച്ചതു. അടുത്തതായി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മപർവം' എന്ന ചിത്രത്തിലാണ് മമ്മുക്ക വേഷമിടുക. കൃത്യമായി വ്യായാമം ചെയ്യുക മാത്രമല്ല, യുവത്വം തുളുമ്പുന്ന ഈ ലുക്കിന് പിന്നിൽ കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളുമുണ്ട്.

  മമ്മൂട്ടിയുടെ പേർസണൽ ഷെഫ് ലിനീഷിന്റെ കയ്യിൽ ആ രുചിക്കൂട്ടുകൾ ഭദ്രമാണ്. മമ്മുക്ക പോകുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലിനീഷ് സന്തതസഹചാരിയാണ്. മമ്മൂട്ടി ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് കൊണ്ടുണ്ടാക്കിയ പകുതി പുട്ടും അതിനൊപ്പം തേങ്ങാ ചേർത്തു വച്ച മീൻകറിയും വേണം. വറുത്ത മീൻ കഴിക്കാറില്ല. അൽപ്പം സുഗന്ധവ്യഞ്ജനങ്ങളും മസാലയും ചേർത്ത മീൻ കറിയാണ് മമ്മുക്കയ്‌ക്കിഷ്‌ടം. ഇവിടെയാണ് സുൽഫത്തിന്റെ കൈപ്പുണ്യം മമ്മുക്കയ്‌ക്കൊപ്പം സഞ്ചരിക്കുന്നത്.

  View this post on Instagram


  A post shared by Mammootty (@mammootty)  മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ സുല്ഫത് കുട്ടി ഉണ്ടാക്കി നൽകുന്ന കുറച്ചു കൂട്ടുകൾ ഒപ്പം ലിനീഷ് ഒപ്പം കൊണ്ട്പോകാറുള്ള കാര്യം വ്യക്തമാക്കിയിരുന്നു. അതുമാത്രമേ ഉപയോഗിക്കാവൂ എന്ന് ചട്ടം കെട്ടി ലിനീഷിന്റെ പക്കൽ സുൽഫത് ചെറിയ കൂടുകളിൽ വീട്ടിൽ തയാർ ചെയ്ത മസാലകളും പൊടികളും കൊടുത്തുവിടാറുണ്ടത്രെ.

  കണമ്പ്, കരിമീൻ എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മത്സ്യമാണ്. തേങ്ങാ അരച്ചുണ്ടാക്കിയ നത്തോലി കറി അദ്ദേഹത്തിന് ഇഷ്ടമാണ്. നീളൻപയർ 'മെഴുക്കുപുരട്ടി', കുറച്ച് കുരുമുളക് പൊടി ഉപയോഗിച്ച് ടോസ് ചെയ്ത ഫ്രഷ് സാലഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്‌ടവിഭവങ്ങൾ. വൈകുന്നേരം ചായയോടൊപ്പം മറ്റൊന്നും അദ്ദേഹം കഴിക്കില്ല.

  ഗോതമ്പ് അല്ലെങ്കിൽ ഓട്സ് കൊണ്ടുള്ള ദോശ മമ്മൂട്ടിക്ക് ഇഷ്‌ടമാണ്‌. മൂന്നെണ്ണത്തിൽ കൂടുതൽ കഴിക്കില്ല. തേങ്ങാപ്പാൽ കൊണ്ടുള്ള സ്‌പൈസി ചിക്കൻ കറി ദോശക്കൊപ്പം കൂട്ടും. അല്ലെങ്കിൽ ചമ്മന്തി. കൂൺ സൂപ്പ് കൂടി ആവുന്നതോടു കൂടി ഡിന്നർ അവസാനിക്കും. ഷൂട്ടിങ്ങിനിടെ കട്ടൻചായ നിർബന്ധമാണത്രെ.

  ബീഫും മട്ടനും ഇഷ്‌ടമാണെങ്കിലും വല്ലപ്പോഴുമേ കഴിക്കൂ. ബിരിയാണിയും അങ്ങനെ തന്നെ. സെറ്റിൽ ഓണസദ്യ ഉണ്ടെങ്കിൽ വളരെക്കുറച്ചു മാത്രമേ മമ്മൂട്ടി കഴിക്കാറുള്ളൂ എന്നും ലിനീഷ് പറഞ്ഞിട്ടുണ്ട്.

  Summary: Mammootty is amazing his fans once again with a stunning new look, likely from his new movie Bheeshmaparvam. Young actors in M-Town, Ramesh Pisharody, Tovino Thomas and Soubin Shahir have commented to his new pic

  First published:

  Tags: Actor mammootty, Mammootty