ഇന്റർഫേസ് /വാർത്ത /Film / Suresh Gopi | സുരേഷ് ഗോപിയുടെ 'കാവൽ' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി

Suresh Gopi | സുരേഷ് ഗോപിയുടെ 'കാവൽ' ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടി

Kaval

Kaval

2020 ജനുവരിയിൽ ആ ചിത്രീകരണം ആരംഭിച്ച കാവൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കോവിഡ‍് മാനനണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കസബയ്ക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവൽ. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവച്ചത്.

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വർഷം അവസാനം പൂർത്തിയാക്കിയിരുന്നു. തിയറ്ററുകളിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

Unveiling the first look poster of #Kaaval ! Best Wishes to Suresh Gopi , Joby George , Nithin Renji Panicker & the entire team

Posted by Mammootty on Tuesday, 13 April 2021

ഇൻസ്റ്റഗ്രാം പേജിലൂടെ ആയിരുന്നു സുരേഷ് ഗോപി റിലീസ് തിയതി വെളിപ്പെടുത്തിയത്. ജൂലൈ രണ്ടിന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. ചിത്രം തിയറ്ററിൽ കാണുന്നതിനു വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും ജനം എന്ന് തിയറ്ററിൽ എത്തുമോ അന്ന് സിനിമ റിലീസ് ചെയ്യുമെന്നും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ നേരത്തെ തന്നെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും. ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

2020 ജനുവരിയിൽ ആ ചിത്രീകരണം ആരംഭിച്ച കാവൽ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വെക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കോവിഡ‍് മാനനണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോർജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.

'എടിഎം കൗണ്ടറിനടുത്ത് നിലത്തിരുന്ന് പഠിക്കുന്ന സെക്യൂരിറ്റി ഗാർഡ്' ചിത്രങ്ങൾ വൈറൽ

നേരത്തെ സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം കാവലിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിതിൻ പറഞ്ഞു. ലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

First published:

Tags: Kaval movie, Mammootty, Nithin Renji Panicker, Suresh Gopi