നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Oommen Chandy | 'ദി അണ്‍നോണ്‍ വാര്യര്‍' ; ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഡോക്യുമെന്ററിയായി അഞ്ച് ഭാഷകളില്‍ ; ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി

  Oommen Chandy | 'ദി അണ്‍നോണ്‍ വാര്യര്‍' ; ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഡോക്യുമെന്ററിയായി അഞ്ച് ഭാഷകളില്‍ ; ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി

  'ദി അണ്‍നോണ്‍ വാര്യര്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്

  • Share this:
   മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം ഡോക്യുമെന്ററിയാവുന്നു. 'ദി അണ്‍നോണ്‍ വാര്യര്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.

   ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരുങ്ങുന്ന ഡോക്യുമെന്ററി മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യപ്പെടുന്നുണ്ട്. മക്ബൂല്‍ റഹ്‌മാനാണ് ഡോക്യുമെന്ററി സംവിധാനം നിര്‍വഹിക്കുന്നത്.

   ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം. നിബിന്‍ തോമസ്, അനന്തു ബിജു എന്നിവരാണ് ഡോക്യുമന്ററി രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ്.



   എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ് ബിജു എന്നിവരാണ് ഡോക്യുമെന്ററിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
   13 മിനിറ്റ് ആണ് ദൈര്‍ഘ്യം വരുന്ന ഡോക്യുമെന്ററിയുടെ സംഗീത സംവിധാനം അശ്വിന്‍ ജോണ്‍സനാണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നസീം യൂനസ്. കലാസംവിധാനം ഏബല്‍ ഫിലിപ്പ് സ്‌കറിയ.

   ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഒരു സിനിമ; 'നീലരാത്രി' ഒരുങ്ങുന്നു

   ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യത്തെ വിസ്മയത്തിനു മലയാളത്തിൽ നിന്നും തുടക്കമാവുന്നു. ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം ചിത്രീകരിക്കുന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുകയാണ് കേരളത്തിൽ.

   ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി' എന്ന ചിത്രത്തിനു ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി' എന്ന സിനിമയാണ് എല്ലാ ഇന്ത്യൻ ഭാഷകളിലും നിർമ്മിക്കുന്നത്.

   മണികണ്ഠൻ പട്ടാമ്പി, ജയവാര്യർ, ഹിമ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ ഒരുക്കുന്ന ചലച്ചിത്ര രംഗത്തെ ഈ അപൂർവ്വ സിനിമയിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

   റ്റൂ ടെൻ എന്റർടൈയ്ൻമെന്റ്സ്, ഡബ്ളിയു ജെ പ്രൊഡക്ഷൻസ് തുടങ്ങിയവയുടെ ബാനറിൽ അനൂപ് വേണുഗോപാൽ, ജോബി മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രജിത്ത് നിർവ്വഹിക്കുന്നു. എഡിറ്റർ- സണ്ണി ജേക്കബ്, കല- മനു ജഗത്ത്, അസോസിയേറ്റ് ഡയറക്ടർ- സന്തോഷ് കുട്ടമത്ത്, പ്രശാന്ത് കണ്ണൂർ, വി.എഫ്.എക്സ്- അരുൺ ലാൽ പോംപ്പി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
   Published by:Karthika M
   First published:
   )}