നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നിഗൂഢതയും ഭീതിയും നിറച്ച് 'ഇരുൾ'; ഫഹദ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി

  നിഗൂഢതയും ഭീതിയും നിറച്ച് 'ഇരുൾ'; ഫഹദ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി

  ഒരു കുടക്കീഴിൽ നിൽക്കുന്ന രണ്ടു മനുഷ്യ രൂപങ്ങളും അവരെ യാത്രയയ്ക്കുന്ന വീടിന് മുന്നിൽ നിൽക്കുന്ന സ്ത്രീയുമാണ് പോസ്റ്ററിലുള്ളത്

  irul

  irul

  • Share this:
   നിഗൂഢതയും ഭീതിയും നിറച്ചുകൊണ്ട് ഫഹദ് ഫാസിൽ-സൗബിൻ സാഹിർ കൂട്ടുകെട്ടിന്‍റെ 'ഇരുൾ' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ഇരുട്ടിലെ നിഗൂഢതകൾ ഭീതിയോടെ വിളിച്ചോതുന്ന അനുഭവമാണ് പോസ്റ്റർ പകരുന്നത്.

   ഒരു കുടക്കീഴിൽ നിൽക്കുന്ന രണ്ടു മനുഷ്യ രൂപങ്ങളും അവരെ യാത്രയയ്ക്കുന്ന വീടിന് മുന്നിൽ നിൽക്കുന്ന സ്ത്രീയുമാണ് പോസ്റ്ററിലുള്ളത്. നസീഫ് യൂസഫ് ഇസ്സുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.   സീ യു സൂണിന് ശേഷം ഫഹദും ദർശനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇരുൾ. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുമുതൽ വിശേഷങ്ങൾ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. കുട്ടിക്കാനത്താണ് ചിത്രീകരണം പൂർത്തിയാക്കുന്നത്.

   പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ. പ്രോജെക്ട് ഡിസൈനർ ബാദുഷ.
   Published by:Anuraj GR
   First published:
   )}