HOME » NEWS » Film » MAMMOOTTY RELEASES LOKAME THE MAIDEN PRODUCTION OF MAMTHA MOHANDAS

മംമ്ത മോഹൻദാസിന്റെ ആദ്യ നിർമ്മാണം; 'ലോകമേ' മ്യൂസിക് വീഡിയോ പുറത്തിറക്കി മമ്മൂട്ടി

Mammootty releases Lokame, the maiden production of Mamtha Mohandas | വൈറൽ ആയി മാറിയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്

News18 Malayalam | news18-malayalam
Updated: November 14, 2020, 3:18 PM IST
മംമ്ത മോഹൻദാസിന്റെ ആദ്യ നിർമ്മാണം; 'ലോകമേ' മ്യൂസിക് വീഡിയോ പുറത്തിറക്കി മമ്മൂട്ടി
ലോകമേ
  • Share this:
മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന 'ലോകമേ' നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ റിലീസ് ചെയ്തു. ലോക്ക്ഡൗൺ നാളുകളിൽ ശ്രദ്ധേയമായ ഗാനശകലം അവതരിപ്പിച്ച ആർ.ജെ. ഏകലവ്യൻ ഈ വീഡിയോയിലൂടെ റാപ്പർ ആയി മാറുകയാണ്.

സമകാലിക വിഷയങ്ങളിൽ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അവരോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കൊമേർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.

Youtube Video


വൈറൽ ആയി മാറിയ ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ. ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു.
Published by: user_57
First published: November 14, 2020, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories