• HOME
 • »
 • NEWS
 • »
 • film
 • »
 • ഗസൽ ഗായകർ റാസാബീഗം ആദ്യമായി സിനിമയിൽ പാടുന്നു; ഗാനം പുറത്തിറക്കിയത് മമ്മൂട്ടി

ഗസൽ ഗായകർ റാസാബീഗം ആദ്യമായി സിനിമയിൽ പാടുന്നു; ഗാനം പുറത്തിറക്കിയത് മമ്മൂട്ടി

'സലാം ചൊല്ലി പിരിയും മുൻപേ' എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തു.

 • Last Updated :
 • Share this:
  ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെൻ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസൽ ഗായകരായ റാസാബീഗം പാടിയ ഗാനം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. റാസാബീഗം ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നത്. അവരുടെ 'സലാം ചൊല്ലി പിരിയും മുൻപേ' എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തു.

  ഇർഷാദ് അലി, സംവിധായകൻ എം എ നിഷാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സീനുലാൽ, അനുമോൾ, ഡോണി ഡാർവിൻ, ആര്യ, കൈലാഷ്, സുധീർ കരമന, മിഥുൻ രമേഷ്, അർഫാസ്, സുനിൽ സുഗത, സാദിഖ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഏറെക്കുറെ പൂർണമായും യുഎഇയിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. തമിഴിലെ പ്രസിദ്ധ ക്യാമറാമാനായ സിദ്ധാർത്ഥ് രാമസ്വാമിയാണ് സിനിമാറ്റോഗ്രഫി നിർവ്വഹിച്ചത്.  റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. വി. ഷാജൻ എഡിറ്റിംഗ് നിർവ്വഹിച്ചു. ഡാനി ഡാർവിനും ഡോണി ഡാർവിനുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

  'അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തി സ്വാതന്ത്ര്യവും രാഷ്ട്രീയവുമാണെന്ന തിരിച്ചറിവുണ്ട് ലാലേട്ടന്' ; ഹരീഷ് പേരടി

  നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തില്‍ മറ്റ് മലയാള സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തനാണ് നടന്‍ ഹരീഷ് പേരടി. സൂപ്പർ സ്റ്റാറുകള്‍ക്കെതിരെയും അമ്മ സംഘടനയ്ക്ക് എതിരെയും പരസ്യമായി വിമർശനം ഉന്നയിച്ചിരുന്ന അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനങ്ങള്‍ ഇടയ്ക്കിടെ ചര്‍ച്ചയാകാറുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും നടക്കുന്ന സംഭവവികാസങ്ങളെ കണക്കറ്റ് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യാറുള്ള ഹരീഷ് പേരടിയുടെ നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

  എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്.. അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു... അഭിനയത്തിൽ മാത്രമല്ല.. മനുഷ്യത്വത്തിലും... തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.. അദ്ദേഹം കുറിച്ചു.
  Published by:Rajesh V
  First published: