കുഞ്ഞ് ആരാധകരോട് മമ്മുക്ക എന്ന് ആരാധകർ വിളിക്കുന്ന മമ്മൂട്ടിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ട്. മുൻപൊരിക്കൽ മമ്മുക്ക പിറന്നാളിന് ക്ഷണിച്ചില്ല എന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞിന് പിറന്നാൾ കേക്ക് സമ്മാനമായി നൽകിയിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം കേക്ക് മുറിക്കാൻ നിൽക്കുമ്പോൾ പീലി മോളെ കാണാൻ രണ്ട് പെട്ടികളുമായി രണ്ട് പേർ വരുന്നത്. ഒരു കേക്കും കുഞ്ഞുടുപ്പും. പിറന്നാളിന് പീലി മോൾക്ക് കൊച്ചിയിൽ നിന്നും ഒരാളുടെ സമ്മാനം ആണ്. മറ്റാരുമല്ല; മമ്മൂട്ടിയാണ് പീലിമോളുടെ പിറന്നാൾ ദിനം അവിസ്മരണീയം ആക്കിയത്. മമ്മൂട്ടി അയച്ച കേക്ക് മുറിച്ച് ആഘോഷിക്കുമ്പോൾ പിന്നാലെ മറ്റൊരു സർപ്രൈസ്! വീഡിയോ കോളിൽ അതാ മമ്മൂട്ടി തന്നെ പീലി മോൾക്ക് ആശംസയുമായി എത്തി.
പീലിയുടെ കഥ മലയാളികൾ ഒട്ടേറെ ആസ്വദിച്ചെങ്കിൽ, ഇപ്പോഴിതാ മറ്റൊരു കുഞ്ഞിന്റെ സുഖാന്വേഷണത്തിനു മമ്മുക്ക നേരിട്ട് മറുപടി നൽകിയിരിക്കുകയാണ്. മമ്മൂട്ടി കാറിൽ ഇരിക്കുമ്പോഴാണ് കുഞ്ഞിന്റെ ചോദ്യം. "അസ്സലാമു അലൈക്കും, സുഖമാണോ?" എന്നാണ് കൊച്ചുപെൺകുട്ടിയുടെ സ്വരം. ഈ ചോദ്യത്തിന് മമ്മുക്ക മറുപടിയും നൽകി. ഈ വീഡിയോ ശ്രദ്ധേയമാവുകയാണ് (വീഡിയോ ചുവടെ)
ദി പ്രീസ്റ്റ്
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന 'ദി പ്രീസ്റ്റ്' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ടുപോയ ചിത്രമാണ്. കോവിഡ് ഇടവേളക്ക് ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷ തെറ്റിക്കാതെ തെളിയിച്ച ചിത്രം കൂടിയാണിത്.13 കൊടിക്കുള്ളിൽ തീർത്ത ചിത്രം ബോക്സ് ഓഫീസിൽ 57 കോടി തൂത്തുവാരിക്കഴിഞ്ഞു. ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ പ്രദർശനത്തിനുണ്ട്.
ഫാദർ കാർമൻ ബെനഡിക്ട് എന്ന വികാരിയുടെ വേഷമായിരുന്നു മമ്മൂട്ടി കൈകാര്യം ചെയ്തത്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. 2020 ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടുവിൽ ഡിസംബർ മാസം കൊണ്ട് ഷൂട്ടിംഗ് പൂർത്തീകരിക്കുകയായിരുന്നു.
Summary: Mammootty is seen exchanging pleasantries with a tiny girl in a newly out video. The video was shot while Mammootty was about to leave a place
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor mammootty, Mammootty