നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Mammootty | ഇവർ ക്ലാസ്സ്‌മേറ്റ്സോ? സഹപാഠികൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

    Mammootty | ഇവർ ക്ലാസ്സ്‌മേറ്റ്സോ? സഹപാഠികൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

    ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

    • Share this:
      വയസ്സ് 70 കഴിഞ്ഞു, എന്നാലും ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാത്ത ഒരേയൊരു പ്രതിഭാസമാണ് താര ചക്രവര്‍ത്തിയായ മമ്മൂട്ടി. മലയാള സിനിമയുടെ തിരശ്ശീലയ്ക്ക് മുന്നില്‍ ഇദ്ദേഹം എത്തിയിട്ട് അന്‍പതാണ്ട് പിന്നിടുമ്പോഴും അന്നും ഇന്നും ഒരേ ചുറുചുറുക്കും ചെറുപ്പവുമാണ് ലോകസിനിമാ പ്രേമികളുടെ പ്രിയതാരത്തിന്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

      മഹാരാജാസില്‍ നടന്ന റീയൂണിയന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇതില്‍ ആരുടെ മകനാണ് മമ്മൂക്ക എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.



      അതേ സമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് അമൽ നീരദ് ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

      തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
      Published by:Karthika M
      First published: