advertisement

Happy Birthday Mammootty | മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി മകള്‍ സുറുമി

Last Updated:

ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് മകള്‍ സുറുമി നല്‍കിയിരിക്കുന്ന പിറന്നാള്‍ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മമ്മൂട്ടി, മകള്‍ സുറുമി
മമ്മൂട്ടി, മകള്‍ സുറുമി
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നാളെ എഴുപതിന്റെ നിറവിലേക്ക് കടക്കുകയാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായിരിക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് മകള്‍ സുറുമി നല്‍കിയിരിക്കുന്ന പിറന്നാള്‍ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വാപ്പച്ചിയ്ക്കായി മകള്‍ വരച്ച ഒരു പോര്‍ട്രെയ്റ്റ് ആണ് സമ്മാനം. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 1951 സെപ്റ്റംബര്‍ ഏഴിന് വൈക്കം ചെമ്പില്‍ ജനിച്ച അദ്ദേഹം 1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയത്.
പാണപ്പറമ്പില്‍ മുഹമ്മദ് കുട്ടി ഇസ്മയീല്‍ എന്ന പേര് പിന്നീട് മമ്മൂട്ടി എന്നാക്കുകയായിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്.
advertisement
പിന്നീട് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു. 1980ല്‍ നായകനായ ആദ്യ ചിത്രം ഇറങ്ങി. കെ.ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ മേള എന്ന സിനിമയായിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. 2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ അഭിനയത്തിലേക്ക് കടന്നത്.
മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1998 ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2010 ല്‍ കോഴിക്കോട് സര്‍വകലാശാലയും കേരള സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Mammootty | മമ്മൂട്ടിയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനവുമായി മകള്‍ സുറുമി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement