സേതുരാമയ്യരുടെ അഞ്ചാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ആരാധകരുടെ ആവേശമേറ്റിക്കൊണ്ട് CBI 5ന്റെ (CBI 5 The Brain) ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ടീസർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഇതേറ്റെടുക്കുകയായിരുന്നു.
ആരാധകർ ഏറ്റെടുത്ത ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇതുവരെ രണ്ട് മില്യണിലധികം ആളുകളാണ് ടീസർ കണ്ടത്. ഇതുവരെ 2.8 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ടീസർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചനകൾ.
രഞ്ജി പണിക്കര്‍, അനൂപ് മേനോന് സായി കുമാര്‍ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തന് എന്നിവരെ ടീസറിലും കാണാം. ചിത്രം എന്ന് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സിബിഐ 5ല്‍ നടന് ജഗദീഷും ഉണ്ടാകും.
34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളിത്തിരയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യര്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എത്തുമ്പോള്‍ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്. മുകേഷ് തന്നെയാണ് അഞ്ചാം വരവിലും ചാക്കോയായി എത്തുന്നതെങ്കിലും അയ്യരുടെ അഞ്ചാം വരവില്‍ പല മാറ്റങ്ങളുമുണ്ട്. സേതുരാമയ്യര്‍ക്കും ചാക്കോയ്ക്കുമൊപ്പം പുതിയ ഒരു ടീമാകും ഉണ്ടാവുക.
Also read-
Aayirathonnam Raavu | മലയാള ചിത്രം 'ആയിരത്തൊന്നാം രാവിന്' ദുബായിയിൽ തുടക്കം
1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.
സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന് ശ്യാം ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രദ്ധേയനായ അഖില്‍ ജോര്‍ജ് ആണ്.എഡിറ്റിങ് നിര്‍വഹിക്കുന്നത് ശ്രീകര്‍ പ്രസാദ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ബാബു ഷാഹിര്‍,അസോസിയേറ്റ് ഡയറക്ടര്‍ -ബോസ് വി, പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍, സ്റ്റുഡിയോ -സപ്ത റെക്കോര്‍ഡ്സ്, ആര്‍ട്ട് ഡയറക്ടര്‍ -സിറിള്‍ കുരുവിള, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- പ്രദീപ് രംഗന്, സ്റ്റില്‍സ്- സലീഷ് ഷ് കുമാര്‍, വിതരണം - സ്വര്‍ഗ്ഗചിത്ര, പി ആര് ഒ - മഞ്ജു ഗോപിനാഥ്, മീഡിയ മാര്‍ക്കറ്റിംഗ് - മമ്മൂട്ടി ടൈംസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.