• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

താര ജാഡകളില്ലാതെ മമ്മൂട്ടിയെത്തി; ദുരിതബാധിതർക്ക് കൈത്താങ്ങുമായി


Updated: August 11, 2018, 10:50 AM IST
താര ജാഡകളില്ലാതെ മമ്മൂട്ടിയെത്തി; ദുരിതബാധിതർക്ക് കൈത്താങ്ങുമായി

Updated: August 11, 2018, 10:50 AM IST
കൊച്ചി: എറണാകുളത്ത് മഴക്കെടുതിയിൽപ്പെട്ട് ദുരുതമനുഭവിക്കുന്നവരെ കാണാൻ സൂപ്പർ താരം മമ്മൂട്ടിയെത്തി. പറവൂർ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപിലാണ് മമ്മൂട്ടിയെത്തിയത്. ദുരിതബാധിതർക്ക് സഹായം വാഗ്ദാനം ചെയ്യാനും മമ്മൂട്ടി മറന്നില്ല. പ്രളയ ദുരിതത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന് മമ്മൂട്ടി പറഞ്ഞു.

പുത്തൻവേലിക്കര തേലത്തുരുത്തിലെ കേരള ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിൽ രാത്രി പതിനൊന്ന് മണിയോടെയാണ് താരം എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു സന്ദർശനം. ക്യാംപിലുള്ളവരോട് സംസാരിക്കാനും മമ്മൂട്ടി മറന്നില്ല. വിടി സതീശൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്ന തങ്ങളെ കാണാൻ സൂപ്പർ താരമെത്തിയത് ക്യാംപിലുള്ളവർക്കും ചെറിയൊരാശ്വാസമായി. താരത്തിനൊപ്പം ചിത്രങ്ങളെടുക്കാനും പലരും മറന്നില്ല. പുത്തൻ വേലിക്കര തേലത്തുരുത്തിലെ 350 ഓളം കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നത്.
First published: August 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍