മമ്മൂട്ടി (Mammotty) തെലുങ്കില്‍ നായകനായെത്തിയ ചിത്രമാണ് വൈ.എസ്.ആറിന്റെ ജീവിത കഥ പറഞ്ഞ യാത്ര. യാത്രയ്ക്ക് ശേഷം വീണ്ടും തെലുങ്കില്‍(telugu) അഭിനയിക്കുന്ന ചിത്രമാണ് 'ഏജന്റ്'(agent). നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി(Akhil akkineni) ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഏജന്റിന്റെ ഷൂട്ടിംഗിനായി മമ്മൂട്ടി ഹംഗറിയില്‍ (hungary) എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുന്നത്. അഞ്ച് ദിവസമാണ് മമ്മൂട്ടിയുടെ ഹംഗറിയിലെ ഷൂട്ടിംഗ്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഏജന്റ്. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.
ഹിപ്ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിങ് നവീന്‍ നൂലി. കശ്മീര്‍, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും.
Also Read - രജനീകാന്ത് ഫാൽക്കെ അവാർഡ് സമർപ്പിച്ചത് ഉറ്റതോഴൻ രാജ് ബഹദൂറിന്; ആരാണ് രാജ് ബഹദൂർ? രജനിയുമായുള്ള ബന്ധമെന്ത്?
67-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ (National Film Awards) കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ വെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Vice President Venkiah Naidu) വിതരണം ചെയ്തത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്ക്കാരമായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്ക്കാരം (Dada Saheb Phalke Award) ലഭിച്ചത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനായിരുന്നു (Rajinikanth).
Also Read - 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ'; കടുവയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ാമത് ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.ശിവാജി ഗണേശനു ശേഷം ഒരു ദക്ഷിണേന്ത്യന്‍ താരത്തിന് ഈ പുരസ്കാരം വീണ്ടും ലഭിക്കുന്നു എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.
പുരസ്കാരം സ്വീകരിച്ചുകൊണ്ട്, തന്നെ സിനിമയിലെത്തിച്ച തമിഴ് സംവിധായകന് കെ ബാലചന്ദറിനും കര്‍ണാടകയില്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന ബസ് ഡ്രൈവര്‍ രാജ് ബഹദൂറിനും സഹോദരന് സത്യനാരായണ റാവുവിനും രജനീകാന്ത് നന്ദി പറഞ്ഞിരുന്നു. "ഈ പുരസ്കാരം എന്റെ ഗുരുതുല്യനായ കെ ബാലചന്ദര്‍ സാറിന് ഞാൻ സമര്‍പ്പിക്കുന്നു. ഈ നിമിഷം ഞാന്‍ ഏറെ നന്ദിയോടെ അദ്ദേഹത്തെ ഓര്‍ക്കുന്നു. എന്റെ സഹോദരന് സത്യനാരായണനെയും ഓര്‍ക്കുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നെ പഠിപ്പിച്ചതും മൂല്യബോധത്തോടെയും ആത്മീയതയോടെയും വളര്‍ത്തിയതും അദ്ദേഹമാണ്", രജനീകാന്ത് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.