HOME » NEWS » Film » MAMMOOTTY VYSAKH COMBO AGAIN AFTER MADHURA RAJA

മധുരരാജക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും; ചിത്രീകരണം അമേരിക്കയിൽ

ഫാമിലി ആക്ഷൻ ത്രില്ലർ സിനിമ എന്നാണ് വൈശാഖ് അറിയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 1, 2020, 12:27 PM IST
മധുരരാജക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും; ചിത്രീകരണം അമേരിക്കയിൽ
മമ്മൂട്ടിയും വൈശാഖും
  • Share this:
മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും സിനിമയുമായി എത്തുന്നു. സംവിധായകൻ വൈശാഖ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പങ്കുവെച്ചത്. 'ന്യൂയോർക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമേരിക്കയിലാണ് പൂർണമായി ചിത്രീകരിക്കുക. ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലർ സിനിമ എന്നാണ് വൈശാഖ് അറിയിച്ചിരിക്കുന്നത്.

'സുഹൃത്തക്കളേ, ഞാൻ ഒരിക്കൽ കൂടി പ്രിയപ്പെട്ട മമ്മൂക്കയുമായി ഒരുമിക്കുകയാണ്. ഇത്തവണ സിനിമയുടെ മുഴുവൻ ചിത്രീകരണവും അമേരിക്കയിലാണ് നടക്കുക. ന്യൂയോർക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമ യുജിഎം പ്രൊഡക്ഷൻസാണ് നിർമ്മിക്കുക. ഇര എന്ന സിനിമയിലൂടെ പ്രശസ്തനായ നവീൻ ജോൺ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുക. ഈ ഫാമിലി ആക്ഷൻ ത്രില്ലർ സിനിമക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഞാൻ പ്രതീക്ഷിച്ചുന്നു.'- വൈശാഖ് കുറിച്ചു.

Also Read- 'മരട് 357'ന് മരടില്‍ തുടക്കമായി; നായകൻ അനൂപ് മേനോൻ



പോക്കിരിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് വൈശാഖ് സ്വതന്ത്ര സംവിധായകനായത്. സീനിയേഴ്സ്, വിശുദ്ധൻ, മല്ലു സിംഗ്, പുലിമുരുകൻ തുടങ്ങി മികച്ച സിനിമകൾ വൈശാഖിന്റേതാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ മധുരരാജ ആണ് വൈശാഖിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് മമ്മൂട്ടിയുടേതായി അവസാനം തിയറ്ററുകളിൽ എത്തിയ സിനിമ. മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിൻ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Youtube Video
First published: February 1, 2020, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories