മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്(Mohanlal) പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി(Mammootty). ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള് എന്നാണ് അദ്ദേഹം കുറിച്ചത്. 62ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍.
ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്തറില്‍ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമായത്. ഭാര്യ സുചിത്ര, സുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍, മറ്റ് സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയില്‍ കാണുന്നത്.
ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.
Also Read-HBD Mohanlal| 'ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനം'; ഷിബു ബേബി ജോൺജന്മദിനത്തിന് മുന്നോടിയായി, നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) അദ്ദേഹത്തെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിച്ചിരുന്നു. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്.
Also Read-Happy Birthday Mohanlal | മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകംദ്യശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വിജയം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ പോലും മലയാള സിനിമയുടെ ഖ്യാതി എത്തിക്കുന്നതിന് കാരണമായി. ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനും, ലൂസിഫറും മലയാള സിനിമാ വ്യവസായത്തിന് പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.