നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Rajinikanth | രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി

    Happy Birthday Rajinikanth | രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി

    #HBDSuperstarRajinikanth എന്ന ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

    • Share this:
      71ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി (Mammootty) 'ദളപതി'യുടെ ലൊക്കേഷനില്‍ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

      'സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയപ്പെട്ട രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക', എന്നും അദ്ദേഹം ചിത്രത്തിന് ഒപ്പം കുറിച്ചു.


      നരവധി ആളുകളാണ് പ്രിയ താരത്തിന് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.HBDSuperstarRajinikanth എന്ന ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ഇതിനകം രണ്ടര ലക്ഷത്തിലേറെ ട്വീറ്റ് ആണ് ഈ ടാഗ് ഉയയോഗിച്ച് ചെയ്തിരിക്കുന്നത്.

      Happy Birthday Rajinikanth | പിറന്തനാള്‍ വാഴ്ത്തുക്കള്‍ തലൈവാ ; 71-ന്റെ നിറവില്‍ സ്‌റ്റൈല്‍മന്നന്‍

      Kunjeldho | കല്യാണം കഴിക്കാനുള്ള മിനിമം പ്രായം എത്രയാ? കുഞ്ഞെൽദോ ട്രെയിലർ പുറത്ത്


      ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ക്യാംപസ് പ്രണയവും തുടർന്ന് ജീവിതത്തിൽ സംഭവിക്കുന്ന അനിശ്ചിതത്വങ്ങളുമൊക്കെയായി സംഭവബഹുലമായ കഥയാണ് കുഞ്ഞെൽദോ പറയുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. 'കല്‍ക്കി' ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

      സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- നിമേഷ് എം താനൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ദിവ്യ സ്വരൂപ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പരസ്യക്കല- അരൂഷ് ഡൂടില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ് ദേവ്, ജിതിന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, സൗണ്ട് ഡിസൈനര്‍- നിഖില്‍ വര്‍മ്മ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, ഫിനാന്‍സ് മാനേജര്‍- ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂർ.

      'കുഞ്ഞെല്‍ദോ'യെ ഡിസംബര്‍ 24ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററുകളിലെത്തിക്കും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
      Published by:Jayashankar AV
      First published: