• HOME
 • »
 • NEWS
 • »
 • film
 • »
 • MAMMOOTTYS BIRTHDAY A DUBAI BASED TRAVEL AGENCY ANNOUNCES FREE DUBAI TOURIST VISAS FOR 70 FANS

Mammootty's Birthday: ഈ വർഷം 70 വയസ്സ് പൂർത്തിയാക്കുന്ന 70 മമ്മൂട്ടി ആരാധകർക്ക് ദുബായിലേക്ക് സൗജന്യ വിസ

അടുത്തയിടെയാണ്, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

അടുത്തയിടെയാണ്, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

അടുത്തയിടെയാണ്, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

 • Share this:
  കേരളത്തിന്റെ അഭിമാന താരം, മലയാളികളുടെ മെഗാസ്റ്റാര്‍ മുഹമ്മദ് കുട്ടി പനപ്പറമ്പില്‍ ഇസ്മായില്‍ എന്ന മമ്മൂട്ടിക്ക് ഇന്ന്, സെപ്റ്റംബര്‍ 7 ചൊവ്വാഴ്ച 70 വയസ്സ് തികഞ്ഞിരിക്കുകയാണ്. ആ സന്തോഷം ആഘോഷിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ദുബായ് ആസ്ഥാനമായ ഒരു യാത്രാ ഏജന്‍സി.

  യുഎഇയിലുള്ള ഒട്ടനേകം പ്രവാസികളാണ് ഇന്ത്യന്‍ അഭിനേതാവിന് സമൂഹ മാധ്യമങ്ങള്‍ വഴി ആശംസകളുടെ കൂമ്പാരം ഒരുക്കിയത്. ഈ അവസരത്തിലാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പുതുമയും വിസ്മയവും ഉളവാക്കുന്ന ഒരു സമ്മാനമൊരുക്കുന്നതിന് യാത്രാ ഏജന്‍സി മുന്‍കൈയെടുക്കാന്‍ തീരുമാനിച്ചത്.

  ഈ വര്‍ഷം 70ാം ജന്മദിനം ആഘോഷിക്കുന്ന, എഴുപത് മമ്മൂട്ടി ആരാധകര്‍ക്ക് ഒരു മാസത്തെ സൗജന്യ ടൂറിസ്റ്റ് വിസയുമായാണ് സ്മാര്‍ട്ട് ട്രാവല്‍ എല്‍എല്‍സി രംഗത്ത് വന്നിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിസയില്‍ ഒരു മാസത്തെ സൗജന്യ യാത്രാ ഇന്‍ഷ്വറന്‍സും ഉള്‍പെടുന്നതായി സ്മാര്‍ട്ട് ട്രാവല്‍സിന്റെ മാനേജിങ്ങ് ഡയറക്ടറായ അഫി അഹമ്മദ് പറഞ്ഞു.

  ''എന്റെ ജീവിത കാലം മുഴുവനും ഞാന്‍ മമ്മൂക്കയുടെ വലിയൊരു ആരാധകനാണ്. ഈ വര്‍ഷം അദ്ദേഹത്തിന് 70 വയസ്സ് തികഞ്ഞു. എന്നിട്ടും അദ്ദേഹത്തിന്റെ ഓജസ്സിനും ഊര്‍ജ്ജസ്വലതയ്ക്കും അല്പം പോലും മങ്ങലേറ്റിട്ടില്ല. അദ്ദേഹം തന്റെ ശാരീരിക ക്ഷമതയും ആരോഗ്യവും പരിപാലിയ്ക്കുന്ന രീതി നമ്മളില്‍ പലര്‍ക്കും വലിയ പ്രചോദനമാണ്,'' അഹമ്മദ് പറയുന്നു.

  നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന തന്റെ അഭിനയ ജീവിതത്തിനിടയില്‍ ഏതാണ്ട് 400ല്‍ അധികം ചിത്രങ്ങളില്‍ മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്. അതില്‍ പ്രധാനമായും അദ്ദേഹം അഭിനയിച്ചത് മലയാളം ചലചിത്രങ്ങളിലാണ്. എന്നാല്‍ മലയാളത്തിനൊപ്പം അദ്ദേഹം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അടുത്തയിടെയാണ്, സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

  ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയുടെ എഴുപത് ആരാധകര്‍ക്കാണ് വിസ ലഭിക്കുക. ഈ എഴുപത് പേരും അവരുടെ പാസ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത് അനുസരിച്ച് ഈ വര്‍ഷം തങ്ങളുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവരാകണം. അവര്‍ക്ക് സൗജന്യ വിസയ്ക്കൊപ്പം ഇന്‍ഷ്വറന്‍സ് നിരക്കും സൗജന്യമായി ലഭിക്കുന്നതായിരിക്കും. 320 ദിര്‍ഹമാണ് (6400 രൂപ) വിസയ്ക്കും ഇന്‍ഷ്വറന്‍സിനുമടക്കം സ്മാര്‍ട്ട് ട്രാവല്‍സ് നല്‍കുന്നത്.

  ''ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫര്‍ ലഭ്യമാകുക. നാളെ (സെപ്റ്റംബര്‍ 8 ബുധനാഴ്ച) വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ 70 വിനോദസഞ്ചാരികള്‍ക്ക് സൗജന്യ സേവനം നല്‍കും,'' അദ്ദേഹം പറഞ്ഞു. ''ദുബായിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റുകളും, ആര്‍ടി-പിസിആറും, ദ്രുത പിസിആര്‍ ടെസ്റ്റുകളും ഉള്‍പ്പെടുന്ന യാത്രാ ചെലവുകള്‍ യാത്രക്കാരന്‍ വഹിക്കണം,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  കോവിഡ് കാരണങ്ങളാല്‍, മാസങ്ങളായിട്ട് ഇന്ത്യയും യുഎഇയും യാത്രാ വിലക്കുകള്‍ നേരിടുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള നിയമങ്ങളില്‍ ഇളവ് വരുത്തിയത്.

  ''യാത്രാ വിലക്കില്‍ ഇളവു വരുത്തുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ അപേക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ധാരാളം വിനോദസഞ്ചാരികള്‍ ദുബായിലേക്ക് വരുന്നുണ്ട്, അത് പ്രത്യേകിച്ചും രണ്ട് കാരണങ്ങളാലാണ്, തങ്ങളുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാനും, 2020ലെ എക്‌സ്‌പോ കാണാനും,'' അഹമ്മദ് പറയുന്നു.

  ''മമ്മൂട്ടിയെ പോലുള്ള സൂപ്പര്‍ താരങ്ങളുടെ രണ്ടാമത്തെ ഗൃഹമാണ് ദുബായ്. ഇന്ത്യയിലെ 70 വയസ്സ് പിന്നിട്ട ആളുകള്‍ക്ക് പൊതുവെ തങ്ങള്‍ക്ക് പ്രായമായി എന്ന തോന്നലാണുള്ളത്, പലര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. ആ മനഃസ്ഥിതി ഉപേക്ഷിക്കണം പകരം, അവര്‍ മമ്മൂട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ ജീവിക്കണം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  Published by:Jayashankar AV
  First published:
  )}