• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇത് ട്രിപ്പിൾ സ്ട്രോങ്'! മമ്മൂട്ടിയുടെ അടിപൊളി ഡാൻസ് കണ്ടോ?

'ഇത് ട്രിപ്പിൾ സ്ട്രോങ്'! മമ്മൂട്ടിയുടെ അടിപൊളി ഡാൻസ് കണ്ടോ?

മധുരരാജയുടെ ചിത്രീകരണ വേളയിൽ കുട്ടികൾക്കൊപ്പം ചുവടുവക്കുന്ന മമ്മൂട്ടിയുടെ വീഡിയോ വൈറലാവുകയാണ്

മധുര രാജയിൽ മമ്മൂട്ടി

മധുര രാജയിൽ മമ്മൂട്ടി

  • News18
  • Last Updated :
  • Share this:
    ഒട്ടേറെ സിനിമകളിൽ മമ്മൂട്ടിയുടെ നൃത്തച്ചുവടുകൾ ആരാധകർ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തവണ അതിവേഗ ചുവടുകളുമായി എത്തിയിരിക്കുകയാണ് പ്രിയതാരം. മധുരരാജയുടെ ചിത്രീകരണ വേളയിൽ കുട്ടികൾക്കൊപ്പം ചുവടുവക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് തന്നെ ഫേസ്ബുക്കിൽ വീ‍ഡിയോ പോസ്റ്റ് ചെയ്തു.

    'മമ്മുക്ക കുട്ടികളുടെ കൂടെ നിൽക്കുമ്പോ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട് ആരാണ് കൂടുതൽ ഇളയതെന്ന് !!! കൊറിയോഗ്രാഫർ & ഡാൻസർ മമ്മൂക്ക 😍😍😍'- ഫേസ്ബുക്കിൽ വൈശാഖ് കുറിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിന്റെ ചിത്രീകരണ വേളയിലുള്ള വിഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി കുട്ടികള്‍ക്കൊപ്പം രസകരമായി ചുവടുവെക്കുകയാണു താരം.



    മധുരരാജ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. നെടുമുടി വേണു, സിദ്ദീഖ്, ഷംന കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

     

    First published: