നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മധുര വഴി കേരളം, ട്രിപ്പിള്‍ സ്‌ട്രോങ്ങായി മധുര രാജയുടെ വരവ്

  മധുര വഴി കേരളം, ട്രിപ്പിള്‍ സ്‌ട്രോങ്ങായി മധുര രാജയുടെ വരവ്

  ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

  madhura raja

  madhura raja

  • News18
  • Last Updated :
  • Share this:
   കൊച്ചി: മമ്മൂട്ടിയുടെ വൈശാഖ് ചത്രം മധുര രാജയുടെ ടീസര്‍ പുറത്തിറങ്ങി. വൈശാഖ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ യുട്യൂബ് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്തിറക്കിയരിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ.

   പോക്കിരി രാജയില്‍ മധുര രാജയെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചതെങ്കില്‍ രണ്ടാം ഭാഗം എത്തുന്നത് കഥാപാത്രത്തിന്റെ പേരുമായി തന്നെയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

   Also read: 22 മണിക്കൂറിൽ ഒരു ലക്ഷം ട്വീറ്റ്; റെക്കോർഡിട്ട് മമ്മൂട്ടിയുടെ മധുരരാജ

   രാജയും രാജയുടെ പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്ങാണെന്ന പഞ്ച് ഡയലോഗും ടീസറിലുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളകഷന്‍ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ.

   ഉദയകൃഷ്ണയുടേതാണ് മധുര രാജയുടെ തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്‍രെ മറ്റൊരു പ്രത്യേകത. നെല്‍സണ്‍ ഐപാണ് നിര്‍മ്മാണം.

   First published: