അഭിനയത്തില്‍ മാത്രമല്ല ലുക്കിലും കോസ്റ്റ്യും സെന്‍സിലും മലയാളത്തിലെ ഏത് യുവനടന്മാരെക്കാളും മുന്‍പിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കോട്ടും സ്യൂട്ടും ധരിച്ചാലും മുണ്ടും ഷര്‍ട്ടും അണിഞ്ഞാലും മമ്മൂക്ക വെറെ ലെവല്‍ തന്നെ എന്നാണ് ആരാധകരുടെ അഭിപ്രായം. പലപ്പോഴും മമ്മൂട്ടി ധരിക്കാറുള്ള വസ്ത്രങ്ങളും ബ്രാന്‍ഡഡ് വാച്ചുകളുമെല്ലാം യുവാക്കള്‍ക്കിടയില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.
View this post on Instagram
വെള്ള നിറത്തിലുള്ള പൈജാമയും ജുബ്ബയും അണിഞ്ഞ് കൈയ്യിലൊരു ചായക്കപ്പുമായി ഇരിക്കുന്ന മമ്മൂക്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ‘നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ….ഞങ്ങൾക്കും ഈ നാട്ടിൽ ജീവിക്കണം’..’ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും’ഇത് എന്തൊ ഭാവിച്ചാണ്…. ഭയങ്കരം തന്നെ… എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
സിനിമാ താരങ്ങളായ നിഖില വിമല്‍, ദുര്‍ഗ കൃഷ്ണ, കുഞ്ചാക്കോ ബോബന്, അനുമോള്‍ തുടങ്ങി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.