• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ലൈംഗിക അതിക്രമങ്ങൾക്ക് സ്ത്രീകളും കാരണക്കാർ'; വിവാദ പരാമർശവുമായി നടി മമ്താ മോഹൻദാസ്


Updated: July 20, 2018, 11:49 AM IST
'ലൈംഗിക അതിക്രമങ്ങൾക്ക് സ്ത്രീകളും കാരണക്കാർ'; വിവാദ പരാമർശവുമായി നടി മമ്താ മോഹൻദാസ്

Updated: July 20, 2018, 11:49 AM IST
തിരുവനന്തപുരം: സ്ത്രീകൾ‌ ലൈംഗികമായി ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് അവർ കൂടി കാരണക്കാരാണെന്ന് നടി മമ്താ മോഹൻദാസ്. സ്ത്രീകൾ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകകങ്ങളാണ് ഒടുവിൽ ലൈംഗിക അതിക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ നിലപാടുകൾ വിളിച്ചുപറയാൻ ഡബ്ല്യു.സി.സി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകൾ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസിലാകുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മമ്ത പറഞ്ഞു.

കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, സെല്‍ഫ് അവെയര്‍ ആയിട്ടുള്ള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും ശക്തയായി നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. സമൂഹത്തിന് അവരുടെ ശക്തിയെ വെല്ലുവിളിക്കാന്‍ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നാറുള്ളത്. അന്യായമായ ചില കാര്യങ്ങളുടെ ഇരയായി ഞങ്ങള്‍ മാറാറുണ്ട്. ശരാശരി ഭംഗിയുള്ള സ്ത്രീകള്‍ക്ക് റിലേഷൻഷിപ്പുകളിലും പ്രൊഫഷണിലുമെല്ലാം കാര്യങ്ങള്‍ എളുപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്- മമ്ത പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാലങ്ങളായി തുടരുന്നതാണ്. അല്ലാതെ, ഈ സംഭവം നടന്ന ദിവസം തുടങ്ങിയതല്ല. അത് നേരത്തെ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന വഷളായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും അഭിമുഖത്തിൽ മമ്ത പറയുന്നു.

2005-06ലാണ് അമ്മയുടെ യോഗത്തിൽ അവസാനമായി പങ്കെടുത്തത്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ പരാതി പരിഹാരത്തിനായി അമ്മ എത്രമാത്രം ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് പറയാൻ തനിക്ക് സാധിക്കില്ല. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ എനിക്ക് എന്റേതായ ഒരു പാട് കാര്യങ്ങളും തിരക്കുകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മറ്റു പലകാര്യങ്ങളിലും തന്റെ പങ്കാളിത്തം കുറവായിരുന്നു. ഞാൻ വന്നു എന്റ് ജോലി ചെയ്തു മടങ്ങിപോയി. എല്ലായ്പ്പോഴും ഞാൻ അങ്ങനെ തന്നെയായിരുന്നു. അതാണ് നല്ലതെന്നാണ് തോന്നുന്നത്- മമ്ത പറഞ്ഞു.

അമ്മ, മകളെ സംരക്ഷിക്കുന്നതിന് പകരം മകനെ സംരക്ഷിക്കുന്നു എന്നൊക്കെ വായിച്ചപ്പോള്‍ അതൊക്കെ തമാശയായിട്ടാണ് തോന്നിയത്. ഒന്നാമതായി അത് പക്ഷപാതപരമാണ്. രണ്ടാമതായി അത് വായിക്കുന്ന ഒരാളെ പ്രകോപിപ്പിക്കുന്നതാണ്. ഒരു വിഭാഗം ആളുകളെ ദേഷ്യം പിടിപ്പിക്കുന്നതും മറുവിഭാഗത്തെ സുഖിപ്പിക്കുന്നതുമാണത്.

മാധ്യമങ്ങളും വായനക്കാരുടെ മനസിനെവച്ചാണ് കളിക്കുന്നത്. മുഴുവന്‍ കാര്യങ്ങളും മനസിലാക്കാതെ ആളുകള്‍ വിധിനിര്‍ണയം നടത്തുകയാണ്. ഒരു നടിയും നടനും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സെന്‍സേഷണലിസും കൂടും. സിനിമാ മേഖലയുടെ ഹൃദയം തുരക്കുന്ന പോലാണിത്, ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ നേര്‍പകുതിയായി മുറിച്ചുമാറ്റുകയാണ്. അത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് നിരാശാജനകമാണ് – മമ്ത പറഞ്ഞു.

 
First published: July 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...