നടൻ മാമുക്കോയ കുഴഞ്ഞുവീണു എന്ന് പ്രചരിക്കുന്നത് വ്യാജമെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ. സോഷ്യൽ മീഡിയയാണ് ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം. കോഴിക്കോട് കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
“വേദിയിലെത്തി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ പറയുന്നത് പോലെ കുഴഞ്ഞുവീണിട്ടില്ല” എന്ന് മാമുക്കോയയെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ ജാഫർ പറഞ്ഞു.
Also read: Mamukkoya | ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടൻ മാമുക്കോയയെ കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി
മൈതാനത്തിൽ ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ശേഷം കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mamukkoya