നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജനാസ' ഹ്രസ്വചിത്രത്തിലെ പ്രധാനവേഷത്തിൽ മാമുക്കോയ; ട്രെയ്‌ലർ റിലീസ് ചെയ്തു

  'ജനാസ' ഹ്രസ്വചിത്രത്തിലെ പ്രധാനവേഷത്തിൽ മാമുക്കോയ; ട്രെയ്‌ലർ റിലീസ് ചെയ്തു

  മാമുക്കോയയുടെ ജന്മദിനത്തോടനുബന്ധിച്ച് 'ജനാസ' എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു

  മാമുക്കോയ

  മാമുക്കോയ

  • Share this:
   നടൻ മാമുക്കോയയുടെ ജന്മദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന 'ജനാസ' എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി കിരൺ കംബ്രാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് 'ജനാസ'.

   സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂർ, ഡോമിനിക് ഡോം, ജയരാജ് കോഴിക്കോട്, റിയാസ് വയനാട്, സിബി രാജ്, ധനേഷ് ദാമോദർ, സിദ്ദിഖ് നല്ലളം, ബിജു ലാൽ, ആമിർ ഷാ, ഷാജി കല്പറ്റ, മാരാർ മംഗലത്ത്, ലിൻസി, മയൂഖ, മെഹ്റിൻ, നിവേദ് ശൈലേഷ്, റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ.

   ഡ്രീം മേക്കേഴ്സ് ക്ലബ്, എൽ ബി എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ കിരൺ കംബ്രാത്ത്, സജിൻ വെണ്ണാർവീട്ടിൽ, റിയാസ് വയനാട്, ഗനശ്യാം, സിംഗിൾ രാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ഗനശ്യാം നിർവ്വഹിക്കുന്നു.

   പ്രൊഡക്ഷൻ കൺട്രോളർ- റിയാസ് വയനാട്, കല- ജരാർ തൊറപ്പ, മേക്കപ്പ്-പുനലൂർ രവി, വസ്ത്രാലങ്കാരം- അക്ബർ അഗ്ലോ,സ്റ്റിൽസ്-
   സിനു സോണി, ആനന്ദും മധു, ഡിസൈൻ- അഖിൽ, വിനീഷ് വിശ്വനാഥ്, വിത്സൺ മാർഷൽ, ഓഡിയോഗ്രാഫി- ഡോൺ വിൻസെന്റ്, സംവിധാന സഹായികൾ- പ്രവീൺ ഗോപാൽ, അദ്നാൻ മെജോ, സുധീപ് സുരേഷ്, രാഹുൽ ടി. പി., പ്രൊഡക്ഷൻ മാനേജർ- അതുൽ രവീന്ദ്രൻ, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.   Also read: പൃഥ്വിരാജ് ചിത്രം ഷൂട്ടിംഗ് അയൽസംസ്ഥാനത്തേക്ക്; കേരളത്തിൽ ചലച്ചിത്ര പ്രവർത്തകർക്ക് തൊഴിൽ നഷ്‍ടപ്പെടുന്നു; നിർമ്മാതാവ്

   കേരളത്തിൽ ഇനിയും ഷൂട്ടിംഗ് ആരംഭിക്കാത്തതിനാൽ സിനിമാ ലൊക്കേഷനുകൾ അയൽസംസ്ഥാനങ്ങളിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ ചിത്രീകരിക്കാൻ ചെന്നൈയിൽ ലൊക്കേഷൻ അന്വേഷണം ആരംഭിച്ചുവെന്നും, സമാന ഗതിയിൽ സിനിമകൾ കേരളം വിടുമ്പോൾ മലയാളികളായ സിനിമാ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്നുവെന്നും നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു. പോസ്റ്റ് ചുവടെ:

   "കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തിൽ നിന്ന് പുറത്തേക്ക്. കേരളത്തിൽ സിനിമ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു. ഇന്ന് രാവിലെ 'തീർപ്പ്' സിനിമ ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്.

   95ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹൻലാൽ കൂട്ട്കെട്ടിൽ ആരംഭിക്കുന്നത്. കേരളത്തിലെ സിനിമാ തൊഴിലാളികൾ മുഴുപട്ടിണിലാണ്. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും.

   മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്. സിനിമാ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്."
   Published by:user_57
   First published:
   )}