നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Marakkar | 'മരക്കാർ ടെലഗ്രാമിൽ പ്രചരിപ്പിച്ചത് തമാശയ്ക്ക്'; ലാലേട്ടനോട് മാപ്പ് ചോദിക്കുന്നുവെന്ന് യുവാവ്

    Marakkar | 'മരക്കാർ ടെലഗ്രാമിൽ പ്രചരിപ്പിച്ചത് തമാശയ്ക്ക്'; ലാലേട്ടനോട് മാപ്പ് ചോദിക്കുന്നുവെന്ന് യുവാവ്

    'ഫാൻ ഫൈറ്റിന് വേണ്ടി ചെയ്തത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് കരുതിയിരുന്നില്ല. മോഹന്‍ലാലിനോടും ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നു'- യുവാവ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു..

    Naseef_marakkar

    Naseef_marakkar

    • Share this:
      മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ തിയറ്ററിലെത്തിയ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാൾ അറസ്റ്റിലായ യുവാവ് മോഹൻലാലിനോടും ആരാധകരോടും മാപ്പ് ചോദിച്ചു. ഫാന്‍ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണെന്നും ലാലേട്ടനോടും ആരാധകരോടും മാപ്പ് ചോദിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് പറഞ്ഞു. ഫാൻ ഫൈറ്റിന് വേണ്ടി ചെയ്തത് ഇത്രയധികം കുഴപ്പങ്ങള്‍ക്ക് കാരണമാകും എന്ന് കരുതിയിരുന്നില്ല. മോഹന്‍ലാലിനോടും നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിനോടും മോഹന്‍ലാല്‍ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും ഫേസ്ബുക്ക് ലൈവിൽ നസീഫ് അറിയിച്ചു. നസീഫ് അറസ്റ്റിലാകുന്നതിന് മുമ്പാണ് ഫേസ്ബുക്ക് ലൈവ് ചെയ്തത്.

      'ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയില്‍ മരക്കാറിന്റെ ഒരു പ്രിന്റ് കൈയില്‍ കിട്ടി. ഞങ്ങള്‍ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാന്‍ വെറുതെ ആ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ്. ഫാന്‍ ഫൈറ്റിന്റെ പേരിലാണ് അങ്ങനെ ചെയ്തത്. സുഹൃത്ത് അത് സ്ക്രീന്‍ഷോട്ട് എടുത്ത് മറ്റു ചിലർക്ക് അയച്ചു. അത് കുറച്ച്‌ പ്രശ്നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാന്‍ ആണ് ലൈവിൽ വന്നത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുന്‍പും ഇത്തരം ലിങ്കുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അത് ഡൗണ്‍ലോഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടന്‍ ഫാന്‍സിനോടും നിർമ്മാതാവ് ആന്റണി പെരുമ്ബാവൂരിനോടും ക്ഷമ ചോദിക്കുന്നു', യുവാവ് പറഞ്ഞു.

      Also Read- Marakkar | മരക്കാർ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

      ടെലിഗ്രാമിലെ സിനിമ കമ്പനിയെന്ന ഗ്രൂപ്പിലൂടെയാണ് നസീഫ് മരക്കാറിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച്‌ കേള്‍ക്കണം എന്നുമുള്ള അടികുറിപ്പോടെയാണ് ചിത്രം ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇയാൾ പ്രചരിപ്പിച്ചത്. മരക്കാറിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിച്ചതോടെ നസീഫിനെ സൈബര്‍ പോലീസ് നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇന്ന് രാവിലെ എരുമേലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ കടയുടമയാണ് നസീഫ്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കൂടുതൽ പേർ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. വൈകാതെ ഇവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

      യു.എ.ഇയിലും ചരിത്രം കുറിച്ച് മരയ്ക്കാര്‍; 368 ഷോകളിലായി നേടിയത് രണ്ട് കോടിയില്‍ അധികം രൂപ

      യുഎയിലും ചരിത്രം കുറിച്ച് മോഹന്‍ലാലിനെ(Mohanlal) നായകനാക്കി പ്രിയദര്‍ശന്‍(Priyadarshan)  സംവിധാനം ചെയ്ത മരയ്ക്കാര്‍(Marakkar).വരുമാത്തിന്റെ കാര്യത്തില്‍ റെക്കോട് നേട്ടമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്.

      യുഎയില്‍ 65 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇതുവരെ നടന്ന 368 ഷോകളില്‍ നിന്ന് ചിത്രം 2.98 കോടിയോളം രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
      ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ മരയ്ക്കാറിന്റെ ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്ന ട്വീറ്റ് ചെയ്തിട്ടുണ്ട്.

      യുഎയില്‍ ഒരു മലയാള ചിത്രം ആദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കുന്നത്
      സിനിമ പ്രീ-ബുക്കിംഗ് ഇനത്തില്‍ തന്നെ മുടക്കുമുതലായ 100 കോടി രൂപ നേടിയിരുന്നു.

      കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തന് എത്തിയത്. മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. ലോകമാകെ 1000 ഫാന്‍സ് ഷോകളാണ് നടന്നത്.

      Marakkar | റിലീസ് ദിനത്തില്‍ തന്നെ മരക്കാറിന്റെ വ്യാജ പതിപ്പ് ഓൺലൈനിൽ

      രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

      ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
      Published by:Anuraj GR
      First published: