നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജാദൂ, കുഞ്ഞപ്പന്‍, ടെഡി' ; സിനിമയില്‍ മുഖം കാണിക്കാതെ താരമായവര്‍ ഇവരൊക്കെ

  'ജാദൂ, കുഞ്ഞപ്പന്‍, ടെഡി' ; സിനിമയില്‍ മുഖം കാണിക്കാതെ താരമായവര്‍ ഇവരൊക്കെ

  കഥാപാത്രങ്ങളുടെ സവിശേഷതകള്‍ കൊണ്ട് മുഖം കാണിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണിവര്‍

  • Share this:
   ജാദൂ, കുഞ്ഞപ്പന്‍, ടെഡി.. സിനിമയില്‍ മുഖം കാണിച്ചില്ലെങ്കിലും ജനഹൃദയം കീഴടക്കിയ താരങ്ങളാണിവര്‍. കോയി മില്‍ ഗയാ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ടെഡി എന്നീ ചിത്രങ്ങളിലെ ഈ കഥാപാത്രങ്ങളുടെ സവിശേഷതകള്‍ കൊണ്ട് മുഖം കാണിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണിവര്‍.

   2003ല്‍ കോയി മില്‍ ഗയാ എന്ന ഹൃത്വിക്ക് റോഷന്‍ ചിത്രത്തിലൂടെ ജാദു എന്ന ഏലിയന്‍ കഥാപാത്രമായി നമ്മെ വിസ്മയിപ്പിച്ചത് ടെലിവിഷന്‍ താരമായിരുന്ന ഇന്ദ്രവന്‍ പുരോഹിതായിരുന്നു. കോസ്റ്റിയൂമിലൂടെ അന്യഗ്രഹജീവിയായി മാറി പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു അദ്ദേഹം. ഛോട്ടെ ഉസ്താദ് എന്ന് അറിയപ്പെടുന്ന ഇന്ദ്രവന്‍ മുന്നൂറിലധിതം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.   2019ല്‍ റിലീസ് ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. നവാഗതനായ രതീഷ്ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂഡിനും സൗബിനും ഒപ്പം കേന്ദ്ര കഥാപാത്രമായി എത്തിയത് കുഞ്ഞപ്പന്‍ എന്ന പേരുള്ള റോബോര്‍ട്ടായിരുന്നു.

   സിനിമയിലെ കുഞ്ഞപ്പനായി വേഷമിട്ടത് സൂരജ് തെലക്കാട് എന്ന നടനായിരുന്നു. ഒറിജിനല്‍ റോബോര്‍ട്ടിനെ വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ സൂരജ് കാഴ്ച വെച്ചത്. സിനിമയ്ക്കായി പ്രോഗ്രാം ചെയ്ത് വരുത്തിയ റോബോര്‍ട്ടാണ് കുഞ്ഞപ്പന്‍ എന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. റോബോര്‍ട്ടിന്റെ ചലനങ്ങളെല്ലാം തന്നെ മികച്ച രീതിയിലാണ് സൂരജ് അഭിനയിച്ച് ഫലിപ്പിച്ചത്.   ഇവരെ രണ്ട് പേരെ പോലെ തന്നെ മറ്റൊരു അത്ഭുതമായിരുന്നു 2021ല്‍ റിലീസ് ചെയ്ത ടെഡി. ആര്യ നായകനായി എത്തിയ ചിത്രത്തില്‍ കരടിയുടെ രൂപത്തിലുള്ള ഒരു പാവയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രം.   നായകനടനായ ഗോകുല്‍ ആണ് ടെഡിയായി എത്തിയത്. നായകനും ടെഡിയും ചേര്‍ന്നുള്ള സാഹസങ്ങളായിരുന്നു ടെഡിയുടെ ഇതിവൃത്തം. ടെഡിയുടെ ചലങ്ങളും പ്രകടനങ്ങളുമെല്ലാം ഗോകുല്‍ അവതരിപ്പിച്ചത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
   Published by:Karthika M
   First published:
   )}