HOME » NEWS » Film » MAN WHO WATCHED THEATRE PRINT OF ANUGRAHEETHAN ANTONY THANKED ITS DIRECTOR

തിയേറ്റർ പ്രിന്റ് കണ്ട ശേഷം സംവിധായകനെ അഭിനന്ദനമറിയിച്ച് പ്രേക്ഷകൻ; പോസ്റ്റുമായി സംവിധായകൻ പ്രിൻസ് ജോയ്

Man who watched theatre print of Anugraheethan Antony thanked its director | 'അനുഗ്രഹീതൻ ആന്റണി' സിനിമയുടെ മോഷണപതിപ്പ് കണ്ട ശേഷം സംവിധായകനെ അഭിനന്ദിച്ച് പ്രേക്ഷകൻ. സ്ക്രീൻഷോട്ട് സഹിതം സംവിധായകൻ പ്രിൻസ് ജോയ്

News18 Malayalam | news18-malayalam
Updated: May 20, 2021, 12:10 PM IST
തിയേറ്റർ പ്രിന്റ് കണ്ട ശേഷം സംവിധായകനെ അഭിനന്ദനമറിയിച്ച് പ്രേക്ഷകൻ; പോസ്റ്റുമായി സംവിധായകൻ പ്രിൻസ് ജോയ്
അനുഗ്രഹീതൻ ആന്റണി
  • Share this:
താൻ സംവിധാനം ചെയ്ത സിനിമയുടെ തിയേറ്റർ പ്രിന്റ് കണ്ട ശേഷം അഭിനന്ദനമറിയിച്ച പ്രേക്ഷകനെക്കുറിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ട് സംവിധായകൻ പ്രിൻസ് ജോയ്. കന്നി ചിത്രം 'അനുഗ്രഹീതൻ ആന്റണി' ഒരാൾ തിയേറ്ററിനുള്ളിൽ നിന്നും പകർത്തിക്കിട്ടിയ കോപ്പി കണ്ടെന്നു പറഞ്ഞാണ് സംവിധായകന് അഭിനന്ദനമറിയിച്ചത്. എന്തായാലും കണ്ടയാൾക്ക് സിനിമ ഇഷ്‌ടപ്പെട്ടിട്ടുണ്ട്.

"തന്റെ സിനിമയുടെ തിയേറ്റർ പ്രിന്റ്‌ കണ്ടവരുടെ അഭിപ്രായം കേൾക്കേണ്ടി വരുന്നത്‌ എന്തൊരു ദ്രാവിഡാണ്! എന്നോട് സ്നേഹമുള്ള ആരും അനുഗ്രഹീതൻ ആന്റണിയുടെ തിയേറ്റർ പ്രിന്റുകൾ കാണരുത്‌ !! തിയേറ്റർ പ്രിന്റ്‌ കണ്ടിട്ടുള്ള ഈ അഭിപ്രായം ഞങ്ങൾക്ക്‌ വേണ്ട‌," പ്രിൻസ് ഫേസ്ബുക്കിൽ കുറിച്ചു.

'പ്രിന്റ് ആണ് കിട്ടിയത്. ഇന്നാണ് കണ്ടത്. എന്താ മോനെ ഫിലിം! പലരും പറഞ്ഞു ഇടയ്ക്ക് കോമഡി ഉണ്ടെന്ന്. ഞാൻ പക്ഷെ ഫുൾ ടൈം കരഞ്ഞു എന്നായിരുന്നു' പ്രതികരണം.

സണ്ണി വെയ്‌നും, തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രം 96 ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന സിനിമയാണ് 'അനുഗ്രഹീതൻ ആന്റണി'. ചിത്രം ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മനുഷ്യനും അവന്റെ വളർത്തുനായയും തമ്മിലെ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം.



പ്രിൻസ് ജോയ് ചിത്രത്തിൽ സണ്ണി വെയ്നിന്‍റെ നായികയായാണ് ഗൗരി എത്തിയത്. തിയേറ്റർ റിലീസിന് ശേഷം വളരെ മികച്ച അഭിപ്രായമാണ് സിനിമ നേടിയത്. സിനിമ ഉടനെ ഒ.ടി.ടിയിൽ റിലീസ് ചെയ്യും എന്ന് പ്രിൻസ് ജോയ് പോസ്ടിനോപ്പം അറിയിച്ചിട്ടുണ്ട്.

നവീൻ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് തുഷാർ. എസ് ആണ്. ശെൽവകുമാർ ഛായാഗ്രഹണവും അർജുൻ ബെൻ ചിത്രസംയോജനവും നിർവഹിക്കും. മുൻപ് കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങൾ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടെത്തിയിരുന്നത്. അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകനായ അച്ഛനും മകനുമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രമേയം.

അച്ഛന്റെ വേഷം ചെയ്യുന്നത് സിദ്ധിഖ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളം വിട്ട് ചെന്നൈയിൽ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരിൽ നിന്നുമാണ് ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത്.

അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം 'കർണ്ണനിൽ' ഗൗരി ശ്രദ്ധേയവേഷം ചെയ്തിരുന്നു. മലയാള നടി രജിഷ വിജയനാണ് ഈ സിനിമയിലെ നായിക.

Summary: Director Prince Joy receives a word of appreciation after a pirated print of his movie 'Anugraheethan Antony' was watched by a viewer. He discouraged others from watching the movie from pirated prints
Published by: user_57
First published: May 20, 2021, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories