HOME » NEWS » Film » MANDIRA BEDI SPEAKS ABOUT DAUGHTER TARA ON MOTHERS DAY

Mandira Bedi | 'അമ്മ ഒ.കെ. ആണോ'? മകൾ താര ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ച് മന്ദിര ബേദി

Mandira Bedi speaks about daughter Tara on Mother's Day | ജന്മം കൊടുക്കാതെ തന്നെ തന്റെ മകളായി വന്ന താരയെ കുറിച്ച് വാചാലയായി മന്ദിര ബേദി

News18 Malayalam | news18-malayalam
Updated: May 9, 2021, 3:56 PM IST
Mandira Bedi | 'അമ്മ ഒ.കെ. ആണോ'? മകൾ താര ജീവിതത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ച് മന്ദിര ബേദി
Mandira Bedi speaks about daughter Tara on Mother's Day | ജന്മം കൊടുക്കാതെ തന്നെ തന്റെ മകളായി വന്ന താരയെ കുറിച്ച് വാചാലയായി മന്ദിര ബേദി
  • Share this:
ജന്മം കൊണ്ടല്ല, കർമ്മം കൊണ്ട് രണ്ടുപേർക്ക് അമ്മയും മകളുമാവാം എന്നതിനുദാഹരണമാണ് മന്ദിര ബേദിയും മകൾ താരയും. കഴിഞ്ഞ വർഷം മന്ദിരയും കുടുംബവും തങ്ങൾക്കൊപ്പം കൂട്ടിയ ദത്തുപുത്രിയാണ് താര. എന്നാൽ കുഞ്ഞിന്റെ നിറത്തെച്ചൊല്ലിയും മറ്റും പലരും സൈബർ അതിക്രമത്തിന് മുതിർന്നിട്ടുണ്ട്. അവർക്ക് മുഖത്തടിച്ച പോലെ മന്ദിര മറുപടിയും നൽകി.

മാതൃദിനത്തിൽ മകൾ തങ്ങൾക്കൊപ്പം വന്നതിന്റെ വിശേഷങ്ങൾ പങ്കിടുകയാണ് മന്ദിര. 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് മന്ദിര അക്കാര്യങ്ങൾ പങ്കുവച്ചത്.

വീട്ടിലേക്കു വരും മുൻപ് മന്ദിരയും താരയും തമ്മിൽ ദിവസവും 10 മണിക്ക് വീഡിയോ കോളുകൾ ഉണ്ടായിരുന്നു. 2020 ജൂലൈ 28നാണ് ടിക്കാംഗഡ് എന്ന സ്ഥലത്ത് നിന്നും മന്ദിരയും കുടുംബവും മകളെയും കൂട്ടി വന്നത്. ഭർത്താവ് രാജ് താരയെയും കൂട്ടി വരുമ്പോൾ ചാർട്ടേഡ് വിമാനവുമായി മന്ദിരയും മകൻ വീറും സുഹൃത്ത് ജിത്തു സാവ്‌ലാനിയും കാത്തുനിന്നു. ഒരനുജത്തിയെ കൂടെ കൂട്ടാൻ വീർ തയാറായി വരുന്നതെയുണ്ടായിരുന്നുള്ളൂ.

ഒറ്റവാക്കിൽ മറുപടി പറയുന്ന കുട്ടിയായിരുന്നു താര. അവൾ മന്ദിരയുടെ മടിയിൽ നിശബ്ദയായി വന്നിരുന്നു. അപ്പോഴും അവൾ ജ്യേഷ്‌ഠന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കിയിരുന്നു. വീഡിയോ കോൾ സമയങ്ങളിൽ 'വീരു ഭയ്യ' എവിടെ എന്നവൾ തിരക്കുമായിരുന്നു.ആദ്യത്തെ ഒരുമാസം മന്ദിരയുടെ ഒപ്പമായിരുന്നു താര ഉറങ്ങിയത്. ഒപ്പമുള്ളവരെ ഓർത്ത് അവൾ രാത്രികളിൽ വിതുമ്പി. ദിവസങ്ങൾ ചെല്ലുംതോറും അവളാകെ മാറി. വെള്ളവും, കുളിയും, പസിലുകളും ഇഷ്‌ടപ്പെടുന്ന കുട്ടിയായി മാറി താര. വീരുവിന്റെ പഴയ കളിപ്പാട്ടങ്ങളും അവൾക്കായി വാങ്ങിയ പുതിയ കളിപ്പാട്ടങ്ങളും കൊണ്ടവൾ കളിച്ചു.

മകളോട് ദത്തെടുത്ത കാര്യം മറച്ചുവയ്ക്കില്ലെന്ന് മന്ദിര പറഞ്ഞു. അവൾക്ക് കുടുംബത്തെ നഷ്‌ടമായ വർഷങ്ങളിലെ സ്നേഹം പോലും തങ്ങൾ നൽകുകയാണെന്ന് മന്ദിര. ഇനിയും ഒരുവർഷത്തോളമെടുത്താകും അവളുടെ വളർച്ചയെന്ന് മന്ദിര.

ഇപ്പോൾ R എന്ന അക്ഷരം ഉച്ചരിക്കാറായിട്ടില്ല. അതുകൊണ്ട് സ്വന്തം പേര് 'താല' എന്നാണ് പറയുന്നത്. അലക്സ കേട്ട് ഏതാനും ഇംഗ്ലീഷ് വാക്കുകൾ പഠിച്ചു. അലക്‌സയും താരയും തമ്മിലെ സംഭാഷണം വീട് നിറഞ്ഞ് നിൽക്കുന്നു. 'അമ്മ ഒ.കെ. ആണോ' എന്നാണ് ആദ്യമായി താര ചോദിച്ചതെന്നു മന്ദിര ഓർക്കുന്നു.

ഡിസ്‌നി രാജകുമാരിമാരെ ഇഷ്‌ടമുള്ള കുട്ടിയാണ് താര. ഫ്രോസൺ, ബ്രേവ് തുടങ്ങിയ സിനിമകളാണ് പ്രിയങ്കരം.

ഒരു ബോളിന്റെ നിറം നീലയാണെന്നു പറയാൻ വന്നയിടയ്ക്കു മകൾക്കറിയില്ലായിരുന്നു. സ്കൂളിൽ പോകാത്തത് കാരണം നിറങ്ങളെക്കുറിച്ച് അവൾ പഠിച്ചിരുന്നില്ല. ഇപ്പോൾ മിടുക്കിയായി നിറങ്ങളുടെ പേര് പറയും, ഒന്നും മുതൽ നൂറു വരെ എണ്ണും, ഇംഗ്ലീഷ് അക്ഷരമാല എഴുതും, അതുപോലെതന്നെ സ്വന്തം പേരുമെഴുതാനറിയാം. വരുന്ന ജൂലൈയിൽ താരയുടെ അഞ്ചാം പിറന്നാളായിരിക്കുമെന്ന് മന്ദിര. കാര്യങ്ങൾ പഠിക്കാൻ വളരെ കൗതുകമുള്ള കുട്ടിയാണ് താര എന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നു. വീർ ഇപ്പോൾ അനുജത്തിയെ മുത്തം കൊടുത്തുറക്കാറാണ് പതിവെന്നും മന്ദിര.
Published by: user_57
First published: May 9, 2021, 3:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories