HOME /NEWS /Film / Ponniyin Selvan: 2 | രണ്ടാം വരവിനൊരുങ്ങി ചോളന്മാര്‍ ; പൊന്നിയിന്‍ സെല്‍വന്‍‌ രണ്ടാം ഭാഗം റിലീസ് തീയതി

Ponniyin Selvan: 2 | രണ്ടാം വരവിനൊരുങ്ങി ചോളന്മാര്‍ ; പൊന്നിയിന്‍ സെല്‍വന്‍‌ രണ്ടാം ഭാഗം റിലീസ് തീയതി

കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്

കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്

കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്

  • Share this:

    തെന്നിന്ത്യന്‍ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2022ലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ പൊന്നിയന്‍ സെല്‍വന്‍റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. പാണ്ഡ്യ യോദ്ധാക്കളുടെ പിടിയില്‍ അകപ്പെട്ട അരുള്‍മൊഴി വര്‍മ്മനും വന്തിയതേവനും കടലില്‍ വീഴുന്നിടത്താണ് സിനിമയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്. ഇവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുമെന്നും ചോളസാമ്രാജ്യം അഭിമൂഖീകരിച്ചിരിക്കുന്ന പ്രശ്നങ്ങളെ അവര്‍ എങ്ങനെ നേരിടും തുടങ്ങിയുള്ള പ്രേക്ഷകരുടെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം രണ്ടാം ഭാഗത്തിലുണ്ടാകും.

    2023 ഏപ്രില്‍ 28ന് വേനല്‍അവധി കാലത്താകും സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്. ലൈക പ്രൊഡക്ഷന്‍സും മദ്രാസ് ടോക്കീസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണം നേടിയിരുന്നു.

    വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാര്‍ , പാര്‍ത്ഥിപന്‍, റഹ്മാന്‍, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാല്‍, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര്‍ റഹ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

    First published:

    Tags: Manirathnam, Ponniyin Selvan