• HOME
  • »
  • NEWS
  • »
  • film
  • »
  • അപ്പോ നീ എന്നേ എങ്കേയും പോക വിടമാട്ടേ? 'മണിച്ചിത്രത്താഴ്' സിനിമ ടി.വി. പരമ്പരയാവുന്നു

അപ്പോ നീ എന്നേ എങ്കേയും പോക വിടമാട്ടേ? 'മണിച്ചിത്രത്താഴ്' സിനിമ ടി.വി. പരമ്പരയാവുന്നു

Manichithrathazhu movie to become a tele-serial | 27 വർഷങ്ങൾക്കിപ്പുറം മണിച്ചിത്രത്താഴിന് മറ്റൊരു സ്ക്രീൻ ഭാഷ്യം

മണിച്ചിത്രത്താഴിലെ രംഗങ്ങൾ

മണിച്ചിത്രത്താഴിലെ രംഗങ്ങൾ

  • Last Updated :
  • Share this:
    27 വർഷങ്ങൾക്കിപ്പുറം, മലയാളത്തിൽ സൂപ്പർഹിറ്റായ ഒരു ചിത്രത്തിന് സീരിയൽ ഭാഷ്യമൊരുങ്ങുന്നു. അതും നാലു ഭാഷകളിൽ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കപ്പെട്ട ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട 'മണിച്ചിത്രത്താഴ്' ഇനി മിനി സ്ക്രീനിലേക്ക്. സണ്ണിയും, ഗംഗയും, നകുലനുമെല്ലാം എപ്പിസോഡുകളായി സ്വീകരണമുറിയിലേക്ക്.

    ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴിന് സീരിയൽ ഭാഷ്യം ഒരുക്കുന്നത്. ചിങ്ങം ഒന്നിനായിരുന്നു പ്രഖ്യാപനം. കുറേക്കാലമായി ഈ പ്രൊജക്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം ആരംഭിക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. കൊൽക്കത്ത, തഞ്ചാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിക്കേണ്ടതുണ്ട്. മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴെന്നു ജയകുമാർ. ഈ ചിത്രത്തിന് ശേഷം എന്ത് എന്ന ചിന്തയിലാണ് ഈ ഉദ്യമമെന്നും അദ്ദേഹം പറയുന്നു.



    സൈക്കോളജിക്കൽ ഹൊറർ എന്ന വിഭാഗത്തിൽ ഒരു സിനിമ 1993ൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാണ് ചിത്രം അവതരിപ്പിക്കപ്പെട്ടത്. സ്ഥിരം പ്രേത ബാധ-ഒഴിപ്പിക്കൽ പ്രമേയത്തിൽ നിന്നും മനഃശാസ്ത്രത്തിന്റെ പരിസരങ്ങളിലേക്ക് ഒരു കഥയെ കൂട്ടിക്കൊണ്ടു പോകാൻ നടത്തിയ വിജയകരമായ ശ്രമമായാണ് മണിച്ചിത്രത്താഴ് എക്കാലവും ഓർക്കപ്പെടുക.

    മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. സ്വർഗ്ഗചിത്ര അപ്പച്ചനായിരുന്നു നിർമ്മാണം. പ്രിയദർശൻ, സിദ്ധിഖ് ലാൽ, സിബി മലയിൽ എന്നിവർ ഈ ചിത്രത്തിന് സെക്കന്റ് യൂണിറ്റ് ഡയറ്കടർമാരായി എന്നതും ഒരു പ്രത്യേകതയാണ്. മുഖ്യഛായാഗ്രാഹകനായി വേണു എത്തിയപ്പോൾ, സെക്കന്റ് യൂണിറ്റിൽ ആനന്ദക്കുട്ടനും സണ്ണി ജോസഫും ക്യാമറ കൈകാര്യം ചെയ്‌തു. ഗംഗയും നാഗവല്ലിയുമായി സ്‌ക്രീനിലെത്തിയ ശോഭന ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി.

    മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ തകർത്തഭിനയിച്ച സിനിമ സീരിയൽ ആവുമ്പോൾ ആരൊക്കെയാവും ആ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന കാത്തിരിപ്പ് കുറച്ചുകൂടി നീളും.
    Published by:meera
    First published: