• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പേട്ട' എത്തി; തലൈവര്‍ക്കൊപ്പം മണികണ്ഠനും


Updated: January 10, 2019, 10:16 AM IST
'പേട്ട' എത്തി; തലൈവര്‍ക്കൊപ്പം മണികണ്ഠനും

Updated: January 10, 2019, 10:16 AM IST
പാലക്കാട്: കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ രജനികാന്ത് ചിത്രം പേട്ട തിയറ്ററിലെത്തി. വന്‍ വരവേല്‍പ്പാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ പാലക്കാട് സത്യ തിയറ്ററില്‍ ചിത്രത്തില്‍ അഭിനയിച്ച മണികണ്ഠന്‍ ആചാരിയും എത്തിയിരുന്നു. വാദ്യമേളങ്ങളോടുകൂടിയായിരുന്നു ആരാധകര്‍ ചിത്രത്തെ വരവേറ്റത്.

പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ചിത്രം കാണാനായി മണികണ്ഠന്‍ തിയറ്ററിലെത്തിയത്. പേട്ടയെ വരവേല്‍ക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്കിടയിലേക്ക് ചിത്രത്തിലെ അഭിനേതാവും എത്തിയതോടെ ആരാധകരുടെ ആവേശം അണപൊട്ടുകയായിരുന്നു. സിനിമയുടെ ഇടവേളയില്‍ മണികണ്ഠനൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം.

Also Read: രജനികാന്ത് ചിത്രം പേട്ടയുടെ ഹിന്ദി ട്രെയ്‌ലർ

ചിത്രം കണ്ടിറങ്ങിയ താരം സനിമയ്ക്ക് മികച്ച പ്രതിരണം ലഭിച്ചതിന്റെ സന്തോഷവും ആരാധകര്‍ക്കൊപ്പം പങ്കുവെച്ചു. തിയറ്ററിനുപുറത്ത് ആരാധകര്‍ക്കൊപ്പം ഡാന്‍സ് കളിച്ചായിരുന്നു താരം മടങ്ങിയത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേര്‍ന്നതാണ് 'പേട്ട'യെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.

Dont Miss: രജനിയുടെ പൊങ്കൽ, പേട്ട ടീസർ ഇതാ

പൊങ്കല്‍ റിലീസായി രണ്ട് തമിഴ്ചിത്രങ്ങളാണ് ഇന്ന് തീയറ്ററിലെത്തിയത്. പേട്ടയും അജിത്ത് ചിത്രം വിശ്വാസവുമാണ് പൊങ്കലിന് ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത്.

First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...