ഇന്റർഫേസ് /വാർത്ത /Film / 'ഇപ്പോഴുള്ള മികച്ച സംവിധായകരിൽ ഒരാൾ'; ലിജോ ജോസ് പെല്ലിശ്ശേരിയോടുള്ള ആരാധന തുറന്നു പറഞ്ഞ് മണിരത്നം

'ഇപ്പോഴുള്ള മികച്ച സംവിധായകരിൽ ഒരാൾ'; ലിജോ ജോസ് പെല്ലിശ്ശേരിയോടുള്ള ആരാധന തുറന്നു പറഞ്ഞ് മണിരത്നം

ManiRatnam, lijo nose

ManiRatnam, lijo nose

"ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകൻ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്‌സ്, കീപ്പ് ഇറ്റ് അപ്പ്"

  • Share this:

ലിജോ ജോസ് പെല്ലിശ്ശേരിയോടുള്ള ആരാധന വെളിപ്പെടുത്തി സംവിധായകൻ മണിരത്നം. ലിജോയുടെ വലിയ ആരാധകനാണെന്നും ഇപ്പോഴുള്ള മികച്ച സംവിധായകരിൽ ഒരാളാണ് ലിജോയെന്നുമായിരുന്നു മണിരത്നത്തിന്റെ പ്രതികരണം.

ഭാര്യയും അഭിനേത്രിയുമായ സുഹാസിനിക്കൊപ്പം കഴിഞ്ഞ ദിവസം മണിരത്നം ഫെയ്സ്ബുക്ക് ലൈവിലെത്തിയിരുന്നു.ആരാധകരുമായും സിനിമാ സുഹൃത്തുക്കളുമായും സംവദിക്കാനായിരുന്നു ഇരുവരും എത്തിയത്. ഇതിനിടെ ലൈവ് കാണാൻ ലിജോയുമുണ്ടെന്ന് കണ്ട സുഹാസിനി, നിങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ലൈവ് കാണുന്നുണ്ടെന്ന് മണിരത്നത്തോട് പറഞ്ഞു. അപ്പോഴാണ് ലിജോയോടുള്ള ആരാധന മണിരത്നം നേരിട്ടു തന്നെ പ്രകടിപ്പിച്ചത്.

You may also like:COVID 19| 'ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം മറന്നു'; സാമ്പത്തിക സഹായം നിർത്തുന്നതായി ട്രംപ് [NEWS]COVID 19| 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]

"ലിജോ ഞാന്‍ നിങ്ങളുടെ വലിയ ആരാധകൻ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്‌സ്, കീപ്പ് ഇറ്റ് അപ്പ്" എന്നായിരുന്നു വാക്കുകൾ.. ലിജോയുടെ സിനിമകളെപ്പറ്റി മണി ഒരുപാട് സംസാരിക്കാറുണ്ടെന്നും എന്നാൽ താൻ ആകെ ഒരു ചിത്രം മാത്രമെ കണ്ടിട്ടുള്ളു എന്നുമായിരുന്നു സുഹാസിനിയുടെ പ്രതികരണം.

First published:

Tags: Lijo jose pellissery, Mani Ratnam, Suhasini Maniratnam