മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തും. കോടികള്‍ കളക്ഷന്‍ നേടിയ ആദ്യഭാഗത്തിന്റെ ഗംഭീര വിജയം ആവര്‍ത്തിക്കാനെത്തുന്ന ചോളന്മാരെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയെ സംബന്ധിച്ച ഓരോ അപ്ഡേറ്റും അത്രയധികം ഹൈപ്പാണ് ആരാധകര്‍ക്കിടയില്‍ നല്‍കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് അണിനിരന്നത്. സിനിമയുടെ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കായി ഒരു പുതിയ അപ്ഡേറ്റുകൂടി നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൊന്നിയിന്‍ സെല്വന് 2ന്റെ ട്രെയിലര്‍ ഈ മാസം 29ന് പുറത്തുവിടുമെന്നാണ് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും അറിയിച്ചിരിക്കുന്നത്.
ആദ്യ ഭാഗം റിലീസിനെത്തിച്ച ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് പിഎസ് 2 കേരളത്തില്‍ വിതരണം ചെയ്യുക.
കണ്ണെടുക്കാന്‍ തോന്നില്ല ! പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ ആയി അണിഞ്ഞൊരുങ്ങുന്ന തൃഷ; വീഡിയോ
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ ആണ് പിഎസ് 2 റിലീസ് ചെയ്യുക. വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാര്‍ , പാര്ത്ഥിപന്, റഹ്മാന്, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാല്‍, ജയറാം തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര് റഹ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി വര്‍മ്മനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുബ്ബാസ്കരന്റെ ലൈക പ്രൊഡക്ഷന്‍സും മണിരത്നത്തിന്റെ മദ്രാസ് ടോക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manirathnam, Ponniyin Selvan