• HOME
  • »
  • NEWS
  • »
  • film
  • »
  • MANJARI RELEASES HER NEW ALBUM ZAMA MINA ON ACCOUNT OF INTERNATIONAL WOMENS DAY

Happy Women's Day | വനിതാ ദിനത്തിൽ മഞ്ജരിയുടെ ശബ്ദത്തിൽ 'സമ മിന'

പ്രണയവും വിരഹവും ഇഴചേർന്ന ഗാനവുമായി മഞ്ജരി

സമ മിന

സമ മിന

  • Share this:
    വനിതാ ദിനത്തിൽ 'സമ മിന' എന്ന ഗാനവുമായി മഞ്ജരി. രാജീവ് ഗോവിന്ദൻ വരികൾ രചിച്ച ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എസ്. മഹേഷാണ്. അനിൽ കടുവയാണ് സംഗീതം, ക്യാമറ: ഫൈസൽ അലി.

    "അവൾക്ക് എതോ ഒരു നിമിഷം മുതൽ എല്ലാം അവനായിരുന്നു. പല ജീവ പൂരണങ്ങളുടെ കാരണം അവനായിരുന്നു. വഴങ്ങാത്ത സംഗീതം സ്വായത്തമാക്കിയത് അവനു വേണ്ടി! ചിരപരിചിതമല്ലാത്ത തന്ത്രികളുടെ മഴ നാദം പൊഴിച്ചത് അവനു വേണ്ടി. ജീവൻ്റെ സ്വര സാനിധ്യമായി അവനെ
    പ്രതിഷ്ഠിച്ച അവളുടെ ശരികൾക്ക് അവനൊരിക്കൽ പൊടുന്നനേ തെറ്റാവുന്നു.

    ചെറുതായി പകച്ചെങ്കിലും, ഒരു സാന്ത്വന സീൽക്കാരം ഉള്ളിൽ തുളുമ്പി അവളൊരു നിലയ്ക്കാത്ത ജല പാതമാകുമ്പോൾ, വേദനകൾ വേരോടെ മൂടുന്നു. പുതിയ ആകാശം, ഭൂമി, കാഴ്ച്ചകൾ, പ്രപഞ്ചം എല്ലാം അവരവരിലാണെന്നു പാടി, പാടി അവളെമ്പാടും പടരുന്നു," ഗാനത്തെക്കുറിച്ച് അണിയറക്കാർ നൽകുന്ന ആമുഖം ഇങ്ങനെ.

    പ്രണയവും വിരഹവും ഇഴചേർന്ന ഗാനത്തിൽ 'ക്റാർ' എന്ന സംഗീതോപകരണം ഉപയോഗിച്ചിട്ടുണ്ട്. എത്യോപിയയിൽ നിന്നുമുള്ള ഈ ഉപകരണം അഞ്ചോ ആറോ കമ്പികൾ മീട്ടി വായിക്കാവുന്നതാണ്. ഇലക്ട്രിക്ക് ഗിത്താർ, വയലിൻ തുടങ്ങിയ ഉപകരണങ്ങളിൽ നിന്നും പുറപ്പെടുന്ന സംഗീതവുമായി സമാനതകളുണ്ട് ക്റാറിനും. മീട്ടുന്ന രീതി അനുസരിച്ച് വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്ന ഉപകരണമാണിത്.



    സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ' എന്ന എന്ന സിനിമയിലെ 'ശ്വാസത്തിൽ താളം', 'താമരക്കുരുവിക്ക്‌ തട്ടമിട്' ഗാനങ്ങൾ ആലപിച്ചു കൊണ്ട് മലയാള ചലച്ചിത്രം പിന്നണിഗാനരംഗത്ത് തുടക്കം കുറിച്ച ഗായികയാണ് മഞ്ജരി. ഏറ്റവും ഒടുവിലായി 'പതിനെട്ടാം പടി' എന്ന സിനിമയിൽ 'വഞ്ചീശ മംഗളം' ഗാനം ആലപിച്ചത് മഞ്ജരിയാണ്.

    2004ൽ 'മകൾക്ക്' എന്ന സിനിമയിലെ 'മുകിലിൻ മകളേ' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലെ 'മുള്ളുള്ള മുരിക്കിന്മേൽ' എന്ന ഗാനത്തിനു 2008ൽ വീണ്ടും പുരസ്കാരം നേടി.

    ഹിന്ദുസ്ഥാനി സംഗീതജ്ഞ കൂടിയാണ് മഞ്ജരി. ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, രമേശ് നാരായൺ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, രവീന്ദ്രൻ മാഷ് എന്നിവരുടെ ഗാനങ്ങൾ മഞ്ജരി പാടിയിട്ടുണ്ട്. ഗസൽ ഗായികയായി പാടി പരിപാടി അവതരിപ്പിച്ചും മഞ്ജരി ശ്രദ്ധ നേടിയിട്ടുണ്ട്.

    Summary: Singer Manjari presents a soulful melody Zama Mina on account of International Women's Day. The song is conceptualised and written by Rajeev Govindan. S. Mahesh has directed the musical set by Anil Kaduva. Faizal Ali is DoP. The song captures the right mood of love and lost lost with equal emphasis.
    Published by:user_57
    First published:
    )}