• HOME
  • »
  • NEWS
  • »
  • film
  • »
  • MANJU WARRIER AND AHAANA KRISHNA WISHED SUNNY WAYNE ON HIS BIRTHDAY

Sunny Wayne | 'ഞാന്‍ ഇവിടെയുണ്ടെന്ന് തെളിയിക്കുകയും പറയുകയും ചെയ്യുന്ന ചങ്ങാതി'; സണ്ണി വെയ്‌ന് പിറന്നാള്‍ ആശംസയുമായി മഞ്ജു വാര്യര്‍

യുവനടി അഹാന കൃഷ്ണയും സണ്ണിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Image Instagram

Image Instagram

  • Share this:
    മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ഓരുപിടി മികച്ച കഥാപാത്രങ്ങള്‍കൊണ്ട് തന്റേതായ ഇടം മലയാള സിനിമയില്‍ സൃഷ്ടിച്ച നടനാണ് സണ്ണി വെയ്ന്‍. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന സണ്ണിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ചതുര്‍മുഖത്തില്‍ ഒരുമിച്ച അഭിനയിച്ചതുമുതല്‍ ഇരുവര്‍ക്കും ഇടയില്‍ നല്ലൊരു സൗഹൃദം വളരുകയാണ്.

    'ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാന്‍ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് ചങ്ങാതി. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവനെ,'' മഞ്ജു കുറിക്കുന്നു.




    യുവനടി അഹാന കൃഷ്ണയും സണ്ണിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകം നിങ്ങളെ കാണാന്‍ പോവുന്നതേയുള്ളൂ ചങ്ങാതി എന്നാണ് സണ്ണിയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അഹാന കുറിക്കുന്നത്.

    'ജന്മദിനാശംസകള്‍ സണ്ണി. ഈ വര്‍ഷം നിങ്ങള്‍ അവിശ്വസനീയമായ ചില കാര്യങ്ങള്‍ ചെയ്തു, അവയില്‍ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങള്‍ അശ്രാന്തമായി പ്രവര്‍ത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങള്‍ക്കായി കാത്തിരിക്കാനാവില്ല. നിങ്ങള്‍ക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്‌നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകള്‍ എന്റെ സുഹൃത്തേ,'' എന്നാണ് അഹാന കുറിച്ചത്.




    പിന്നാലെ മറുപടിയുമായി സണ്ണി വെയ്‌നും എത്തി. എല്ലാ സപ്പോര്‍ട്ടിനും എന്റെ ചങ്ങാതിക്ക് നന്ദി എന്നായിരുന്നു താരത്തിന്റെ മറുപടി. 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്‌നിന്റെയും അരങ്ങേറ്റം. ചതുര്‍മുഖം, അനുഗ്രഹീതന്‍ ആന്റണി, സാറാസ് എന്നിവയായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ സണ്ണി വെയ്ന്‍ ചിത്രങ്ങള്‍.
    Published by:Jayesh Krishnan
    First published:
    )}