ഒരിടവേളക്ക് ശേഷം ബിജു മേനോൻ (Biju Menon) - മഞ്ജു വാര്യർ (Manju Warrier) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ (Madhu Wariar) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം' (Lalitham Sundaram).
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ (Lalitham Sundaram trailer) പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ഒരു കുടുംബ ചിത്രമായിരിക്കും 'ലളിതം സുന്ദരം' എന്നാണ് ട്രെയിലറില്‍ നല്കുന്ന സൂചന.
സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ ആശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യുക. ഒരു കോമഡി ഡ്രാമയായിരിക്കും ചിത്രം.
സെഞ്ച്വറിയും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. പ്രമോദ് മോഹന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റര്‍- ലിജോ പോള്‍, നിര്‍മ്മാണം- മഞ്ജു വാര്യര്‍, കൊച്ചുമോന്,
എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍- ബിനീഷ് ചന്ദ്രന്, ബിനു ജി., പ്രൊഡക്ഷന്‍ കണ്ട്രോളര്- എ.ഡി. ശ്രീകുമാര്‍, കല- എം. ബാവ, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍- എ.കെ. രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന് അഗസ്റ്റിന് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- മിഥുന് ആര്., സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്, പ്രൊമോഷന് സ്റ്റില്‍സ്- ഷാനി ഷാക്കി, പരസ്യകല- ഓള്ഡ്മങ്കസ്, ഫിനാന്‍സ് കണ്ട്രോളര്- ശങ്കരന് നമ്പൂതിരി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ ജി. നമ്പ്യാര്‍, സെവന് ആര്‍ട്ട് കണ്ണന്. പി.ആര്.ഒ. - എ.എസ്. ദിനേശ്, ശബരി.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.