news18
Updated: August 20, 2019, 10:28 PM IST
കാലാവസ്ഥയില്‍ മാറ്റം വന്നതോടെയാണ് സംഘത്തിന് തുടരാന്‍ ജില്ലാ ഭരണകൂടം അനുമതിനല്‍കിയത്
- News18
- Last Updated:
August 20, 2019, 10:28 PM IST
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ സിനിമ ചിത്രീകരണത്തിനിടെ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജുവാര്യരും സംഘവും ഇന്ന് മടങ്ങില്ല. സംഘം സുരക്ഷിതരാണെന്നും ആഹാരം ഉള്‍പ്പെടെ എത്തിച്ചെന്നും ജില്ലാ ഭരണകൂടം അറിയിച്ചതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു. സിനിമ ലോക്കേഷനില്‍ എത്തിയ രക്ഷാസംഘത്തിനോട് ഷൂട്ടിങ് തുടരാന്‍ അനുമതി നല്‍കണമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നുവെന്ന് വി.മുരളീധരന്‍ വ്യക്തമാക്കി.
സംഘത്തിനുള്ള ആഹാരം ഉള്‍പ്പടെ എത്തിച്ചെന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങാമെന്ന് സംഘം അറിയിച്ചതായും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. നേരത്തെ ഇവരെ രാത്രിയോടെ കോക്‌സാറിലെ ബേസ് ക്യാംപില്‍ എത്തിക്കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റം വന്നതോടെയാണ് സംഘത്തിന് തുടരാന്‍ ജില്ലാ ഭരണകൂടം അനുമതിനല്‍കിയത്.
Also Read: മഞ്ജുവാര്യരും സംഘവും ഹിമാചലിൽ കുടുങ്ങി; വിവരം ഹൈബി ഈഡൻ എം.പിയെ വിളിച്ചറിയിച്ചത് നടൻ ദിലീപ്
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മഞ്ജുവാര്യര്‍ ഉള്‍പ്പെട്ട മുപ്പതംഗ സംഘം മൂന്നാഴ്ച മുന്‍പ് ഛത്രുവിലെത്തിയത്. മഞ്ജു കുടുംബത്തെ സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ അവസ്ഥ പുറം ലോകം അറിഞ്ഞത്.
രണ്ടു ദിവസത്തെ ഭക്ഷണം മാത്രമാണ് ഇവരുടെ പക്കല്‍ അവശേഷിച്ചിരുന്നത്. ആശയ വിനിമയത്തിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ഹിമാലയന്‍ താഴ്വരയിലെ ഛത്ര എന്ന ഗ്രാമത്തില്‍ സിനിമാ സംഘം ക്യാമ്പ് ചെയ്യുകയായിരുന്നു. ഇത് മണാലിയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്.
First published:
August 20, 2019, 10:28 PM IST