അജിത്ത്- എച്ച്.വിനോദ് ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ തുനിവിലെ നായിക കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരാണ് തുനിവില്‍ കണ്മണി എന്ന നായിക വേഷത്തിലെത്തുന്നത്. താരവും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ‘തുനിവി’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ് ലഭിച്ചിരിക്കുന്നത് തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വിജയ് ചിത്രം വാരിസിനൊപ്പം പൊങ്കലിനാണ് തുനിവും റിലീസ് ചെയ്യുന്നത്. നടനും നിര്‍മ്മാതാവും മന്ത്രിയുമായ ഉദയ് നിധി സ്റ്റാലിന്റെ റെഡ് ജയിന്റ് മൂവിസാണ് തുനിവിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ അജിത്തിന്റെ മാസ് ലുക്കിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.