• HOME
  • »
  • NEWS
  • »
  • film
  • »
  • ഈ ഫോട്ടോയെ എന്ത് വിളിക്കും? കൺഫ്യൂഷൻ ആയി മഞ്ജു വാര്യർ

ഈ ഫോട്ടോയെ എന്ത് വിളിക്കും? കൺഫ്യൂഷൻ ആയി മഞ്ജു വാര്യർ

Manju Warrier confused about captioning her latest photo with brother Madhu Warrier | ഈ ചിത്രത്തെ എന്ത് വിളിക്കണമെന്ന് മഞ്ജുവിന് തന്നെ അറിയില്ല. പ്രേക്ഷകർക്ക് സഹായിക്കനാവുമോ?

മഞ്ജു വാര്യരും മധു വാര്യരും

മഞ്ജു വാര്യരും മധു വാര്യരും

  • Last Updated :
  • Share this:
    കയ്യിൽ കുടയും പിടിച്ച് കുടക്കീഴിൽ ജ്യേഷ്‌ഠൻ മധു വാര്യർക്കൊപ്പം നിൽക്കുന്ന ചിത്രവുമായി മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ. പക്ഷെ ഈ ചിത്രത്തെ എന്ത് വിളിക്കണമെന്ന് മഞ്ജുവിന് തന്നെ അറിയില്ല. പ്രേക്ഷകർക്ക് സഹായിക്കനാവുമോ?

    'ലളിതം സുന്ദരം' എന്ന മധുവിന്റെ ആദ്യ സംവിധാന സംരംഭത്തിൽ അനുജത്തി മഞ്ജുവാണ് നായിക. മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായാണ് ഈ ഫോട്ടോ എത്തിയിരിക്കുന്നത്.

    സംവിധായകനും അഭിനേതാവുമാണോ? സംവിധായകനും നിർമ്മാതാവുമാണോ അതോ സഹോദരനും സഹോദരിയുമാണോ? എന്താവും തങ്ങൾ പറഞ്ഞിരിക്കുക എന്നൂഹിക്കാനാവുമോ എന്നും മഞ്ജു ചോദിക്കുന്നു. ബിജു മേനോനാണ് നായകൻ.

    ഫേസ്ബുക് പോസ്റ്റ് വഴി ആദ്യ സംവിധാന ചിത്രത്തെപ്പറ്റി തുടക്കത്തിലേ വിവരണം നൽകിയത് മധുവാണ്. "ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു... മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു."

    ദില്ലിവാലാ രാജകുമാരൻ, ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജുവിൻ ബിജു മേനോനും ജോഡികളായിട്ടുണ്ട്.


    Published by:Meera Manu
    First published: