• HOME
  • »
  • NEWS
  • »
  • film
  • »
  • Manju Warrier | ഫോളോവേഴ്സേ ഇതെന്റെ ഗേൾ ഫ്രണ്ടല്ല; വ്ലോഗർക്കൊപ്പം മഞ്ജു വാര്യരുടെ ബൈക്ക് റൈഡ്, വീഡിയോ വൈറൽ

Manju Warrier | ഫോളോവേഴ്സേ ഇതെന്റെ ഗേൾ ഫ്രണ്ടല്ല; വ്ലോഗർക്കൊപ്പം മഞ്ജു വാര്യരുടെ ബൈക്ക് റൈഡ്, വീഡിയോ വൈറൽ

Manju Warrier enjoys a super cool bike ride with vlogger | മഞ്ജു വാര്യരുടെ ബൈക്ക് റൈഡ് വീഡിയോ വൈറൽ

യാത്രയ്ക്കിടെ മഞ്ജു വാര്യർ

യാത്രയ്ക്കിടെ മഞ്ജു വാര്യർ

  • Share this:
    മഞ്ജു വാര്യരുടെ ക്യൂട്ട് ഗേൾ ലുക്കാണല്ലോ ഇപ്പോൾ സിനിമയെക്കാളേറെ ചർച്ചചെയ്യപ്പെടുന്നത്. പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രചാരണ വേളയിലാണ് മഞ്ജു ഇതുവരെക്കണ്ടത്തിലും വച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ മകളുമായി പോലും പലരും താരതമ്യം ചെയ്തിരുന്നു.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ ബൈക്ക് യാത്രയാണ്. സൂപ്പർ ബൈക്ക് ഓടിക്കാൻ വശമില്ലെങ്കിലും, പിന്നിലിരുന്നുള്ള യാത്ര ആസ്വദിക്കുകയാണ് മഞ്ജു. വ്ലോഗർ മല്ലു ട്രാവലറുടെ ബൈക്കിലാണ് മഞ്ജു യാത്ര നടത്തിയത്.

    ഹെൽമെറ്റും വച്ച് ബൈക്കിനു പിന്നിൽ ഇരിക്കുന്ന യുവതി ഗേൾ ഫ്രണ്ട് ആണോ എന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ, ഇതെന്റെ ഗേൾ ഫ്രണ്ട് അല്ല എന്ന് മല്ലു ട്രാവലർ ഇടയ്ക്കിടെ തന്റെ ഫോളോവേഴ്‌സിനോട് വിളിച്ചു പറയുന്നുമുണ്ട്. യൂട്യൂബ് വീഡിയോ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്. ഈ വീഡിയോ ഇരുപതു ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്.

    ടെക്നോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന മഞ്ജു വാര്യരുടെ ചിത്രം 'ചതുർമുഖം' നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.



    ചതുർമുഖം

    സണ്ണി വെയ്‌നും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ നായികാ നായകന്മാർ.

    രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

    കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവർത്തകരും ചതുർമുഖത്തിൽ ഉണ്ട്.

    നയൻ, ആമേൻ, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്.

    ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളുടെ എഡിറ്റർ ആയ മനോജാണ് ചതുർമുഖത്തിന്റെ എഡിറ്റിംഗ് കൈക്കാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജൻസിയായ പ്രോമിസാണ് ആകാംഷ ഉണർത്തുന്ന മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത്.

    ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർമുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.

    Summary: Manju Warrier takes a cool bike ride with vlogger Mallu Traveller and the video is an instant hit on YouTube
    Published by:user_57
    First published: