നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നായികയും താരവുമായെന്ന് വച്ച് ആ പഴയ കലാതിലകത്തെ ഉപേക്ഷിക്കാനാവുമോ? ലോക്ക്ഡൗൺ ദിനങ്ങളിൽ മഞ്ജു വാര്യർ

  നായികയും താരവുമായെന്ന് വച്ച് ആ പഴയ കലാതിലകത്തെ ഉപേക്ഷിക്കാനാവുമോ? ലോക്ക്ഡൗൺ ദിനങ്ങളിൽ മഞ്ജു വാര്യർ

  Manju Warrier is rewinding Kuchipudi lessons in her new video | വീടിന്റെ ചുവരുകൾക്കുള്ളിൽ നൃത്തം ചെയ്യുന്ന വീഡിയോയുമായി പ്രിയ നായിക

  മഞ്ജു വാര്യർ

  മഞ്ജു വാര്യർ

  • Share this:
   കലോത്സവ വേദികളിൽ നിന്ന് ചിലങ്കയണിഞ്ഞ് മലയാള സിനിമയിൽ കാലുവയ്ക്കുക എന്നത് ഒരുകാലത്തെ പതിവായിരുന്നു. റിയാലിറ്റി ഷോയും, ഓഡിഷനുകളും പ്രതിഭകളെ കയ്യടക്കും മുൻപ് സ്കൂൾ ഓഡിറ്റോറിയങ്ങളിൽ മുഴങ്ങിക്കേട്ട താളവാദ്യങ്ങളുടെ മേളം പിടിച്ച് പുതുമുഖങ്ങളെ തേടി പോയ സംവിധായകന്മാരുടെ കാലം. മഞ്ജു വാര്യരും, കാവ്യയും, നവ്യയും എല്ലാം അങ്ങനെ മലയാള സിനിമക്ക് ലഭിച്ച പ്രതിഭകളാണ്.

   ഒരു നായിക കുടുംബവും മറ്റുമായി സിനിമ വിടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അന്നത്തെ കലോത്സവ വാർത്തകളിലേക്ക് പാഞ്ഞിരുന്നു. അടുത്തയാൾ അവിടെയുണ്ടെന്ന തോന്നൽ.

   ആ പഴയ കലാതിലകത്തെ വീണ്ടും തിരഞ്ഞ് കണ്ടുപിടിച്ചു കൊണ്ടുവരികയാണ് മഞ്ജു വാര്യർ. ലോക്ക്ഡൗൺ ദിനങ്ങളിൽ കുച്ചിപ്പുടിയുടെ ചുവടുകൾ തേടി മഞ്ജു ഇറങ്ങി. നൃത്തം ചെയ്ത് ഏകാന്തവാസത്തെ മറികടക്കാൻ. പ്രേക്ഷകർക്കായി പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് മഞ്ജു. നൃത്തചുവടുകൾ പഠിച്ചവർക്ക് ഒരുപക്ഷെ ആ ചിലങ്കയെടുത്തൊന്ന് അണിയാൻ പ്രചോദനമായെങ്കിലോ?
   View this post on Instagram

   When in doubt, dance it out ! 😊 #stayhome #stayfit #quarantine #dance #kuchipudi #dancingreflections


   A post shared by Manju Warrier (@manju.warrier) on
   Published by:user_57
   First published:
   )}