• HOME
  • »
  • NEWS
  • »
  • film
  • »
  • Jack N Jill Movie| ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത്

Jack N Jill Movie| ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത്

പൃഥ്വിരാജ് നായകനായ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ

  • Share this:
    കൊച്ചി: ഇടവേളയ്ക്ക് ശേഷം ഛായാഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് എൻ ജിൽ (Jack N Jill) സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. മഞ്ജു വാര്യർ (manju warrier) കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാം (kalidas jayaram), നെടുമുടി വേണു, സൗബിൻ ഷഹീ, ബേസിൽ ജോസഫ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    പൃഥ്വിരാജ് നായകനായ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ. സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവന്ന ട്രെയിലറിൽ നിന്നു മനസ്സിലാകുന്നത്. മഞ്ജു വാര്യറുടെ ഫൈറ്റ് സീനുകളും ട്രെയിലറിൽ ഉൾപ്പെടുത്തിട്ടുണ്ട്.

    ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററുകളിലെത്തിക്കും.



    നേരത്തെ ചിത്രത്തിൽ മഞ്ജു തന്നെ ആലപിച്ച കിം..കിം..കിം എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി‌ കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ.

    Also Read- Vedikkettu Movie | 'വെടിക്കെട്ടിന് തിരികൊളുത്തി' വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

    എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-കൃഷ്ണമൂര്‍ത്തി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-അലക്‌സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസോസിയേറ്റ് ഡയറക്ടർ-കുക്കു സുരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം,ആര്‍ട്ട് ഡയറക്ടർ-അജയന്‍ ചാലിശ്ശേരി, എഡിറ്റർ- രഞ്ജിത് ടച്ച് റിവര്‍, വിഎഫ്എക്‌സ്- ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്-ഫൈസല്‍, സൗണ്ട് ഡിസൈനർ- വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ്-ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം-സമീറ സനീഷ്, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സുന്ദരന്‍, പി ആർ ഒ-എ എസ് ദിനേശ്.
    Published by:Rajesh V
    First published: