• HOME
  • »
  • NEWS
  • »
  • film
  • »
  • KPAC Lalitha : 'മനസ്സിൽ എന്നും അമ്മ മുഖം': മഞ്ജു വാര്യർ; 'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ

KPAC Lalitha : 'മനസ്സിൽ എന്നും അമ്മ മുഖം': മഞ്ജു വാര്യർ; 'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ

കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടിമാരായ മഞ്ജു വാര്യരും നവ്യ നായരും

  • Share this:
    കെപിഎസി ലളിതയുടെ (KPAC Lalitha) വേർപാടിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മലയാള സിനിമാ ലോകം. ഇന്നലെ രാത്രിയോടെയാണ് കെപിഎസി ലളിത വിടവാങ്ങിയതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് അഞ്ചുപതിറ്റാണ്ടിലേറെ വെള്ളിത്തിരയിൽ അദ്ഭുതം തീർത്ത അതുല്യ പ്രതിഭയെയാണ്. കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടിമാരായ മഞ്ജു വാര്യരും (Manju Warrier) നവ്യ നായരും (Navya Nair).

    മനസ്സിൽ എന്നും അമ്മ മുഖം; യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മ‍ഞ്ജു വാര്യർ

    അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് വിടപറഞ്ഞതെന്ന് നടി മഞ്ജു വാര്യർ. ചേച്ചി എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമായിരുന്നുവെന്നും മഞ്ജു പറയുന്നു.

    മഞ്ജു വാര്യരുടെ വാക്കുകൾ: അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട...



    Also read- KPAC Lalitha: 'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു': മമ്മൂട്ടി; 'നഷ്ടമായത് സ്വന്തം ചേച്ചിയെ': മോഹൻലാൽ

    'ഒരുത്തീയിലും അമ്മ, ജീവിതത്തിലും': നവ്യ നായർ

    എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല ..

    എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..

    മരിക്കുന്നത് വരെ അഭിനയിക്കണ൦, വീട്ടിലിരിക്കേണ്ടി വരരുത് അതായിരുന്നു ആഗ്രഹം, അതങ്ങനെ തന്നെ നടന്നു..


    Also read- KPAC Lalitha: 'അഭിനയ പാടവം കൊണ്ട് ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടി': മുഖ്യമന്ത്രി; 'സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭ': പ്രതിപക്ഷ നേതാവ്

    മലയാള സിനിമയിലെ പ്രമുഖർ നടി കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചിച്ചു. മോഹൻലാൽ, മമ്മൂട്ടി, ഇന്നസെന്റ്, കുഞ്ചാക്കോ ബോബൻ, മുകേഷ് തുടങ്ങിയവർ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും കെപിഎസി ലളിതയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

    തൃപ്പൂണിത്തുറയിൽ മകൻ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് അന്ത്യം സംഭവിച്ചത്. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെയാകും മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കുക.
    Published by:Naveen
    First published: