മഞ്ജുവാര്യർ നിർമിക്കുന്ന സിനിമ: ടൈറ്റിൽ ലോഞ്ചിങ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന്

ചിത്രം സംവിധാനം ചെയ്യുന്നത് മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ

News18 Malayalam | news18-malayalam
Updated: February 4, 2020, 9:28 PM IST
മഞ്ജുവാര്യർ നിർമിക്കുന്ന സിനിമ: ടൈറ്റിൽ ലോഞ്ചിങ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന്
News18 Malayalam
  • Share this:
മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ചേർന്ന് നിർ‌മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ് മമ്മൂട്ടിയും മോഹൻലാലും അവരുടെ ഒഫീഷ്യൽ പേജുകളിലൂടെ നാളെ വൈകിട്ട് അഞ്ചിന് നടത്തും. ബിജു മേനോനും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യരാണ്.

Also Read- കോളജ് കുമാരനായി ആസിഫ് അലി; കുഞ്ഞെൽദോ ടീസർ എത്തി

ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയായിരുന്നു മധു വാര്യര്‍ അഭിനയ രംഗത്തേക്ക് എത്തിയത്. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനേതാവിന് പുറമെ നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വലേ, മായാമോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളി കൂടിയാണ് അദ്ദേഹം. ഇപ്പോൾ ഇതാ സംവിധായകന്റെ കുപ്പായവും അണിയുന്നു.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 4, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍