HOME » NEWS » Film » MANJU WARRIER PERFORMS A TOUGH SCENE WITHOUT ANY BODY DOUBLE

Manju Warrier | ഡ്യൂപ്പ് ഇല്ലാതെ സാഹസികത ചെയ്യാൻ നായികയ്ക്കുമാവും; ചതുർമുഖത്തിലെ മഞ്ജു വാര്യരുടെ രംഗം ഇതാ

Manju Warrier performs a tough scene without any body-double | ഡ്യൂപ്പ് ഇല്ലാതെ സാഹസിക രംഗം ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: April 18, 2021, 2:54 PM IST
Manju Warrier | ഡ്യൂപ്പ് ഇല്ലാതെ സാഹസികത ചെയ്യാൻ നായികയ്ക്കുമാവും; ചതുർമുഖത്തിലെ മഞ്ജു വാര്യരുടെ രംഗം ഇതാ
മഞ്ജു വാര്യർ, വീഡിയോ ദൃശ്യം
  • Share this:
മലയാള സിനിമയിൽ ബാബു ആന്റണി മുതൽ ഇന്നത്തെ യുവനായിക നടന്മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും വരെ എത്തിനിൽക്കുന്നു ആക്ഷൻ ഹീറോകളുടെ നിര. ഈ പരമ്പരയിൽ ചിലരെങ്കിലും ഡ്യൂപ്പ് ഇല്ലാതെ നേരിട്ട് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നവരാണ്. അതിന്റെ ഫലമായി ഒറിജിനാലിറ്റി മാത്രമല്ല, പരിക്കുകളും ഇവർക്ക് പുത്തരിയല്ലാതായി മാറിയിരിക്കുന്നു. (വീഡിയോ ചുവടെ)

എന്നാൽ ആക്ഷൻ അല്ലെങ്കിൽ സാഹസികത ചെയ്യുന്ന നായികമാർ എന്ന് പറഞ്ഞാൽ മുൻനിര നായികമാരിൽ പേരുകൾ കുറവാണ്. വിജയശാന്തിയും വാണി വിശ്വനാഥും ഒഴിച്ചിട്ട ഇരിപ്പിടങ്ങളിൽ മറ്റു മുൻനിര താരങ്ങൾ ആരും തന്നെ എത്തിയിട്ടില്ലെന്ന് പറയാം.

എന്നാൽ ആക്ഷൻ അല്ലെങ്കിലും സാഹസിക രംഗം ഡ്യൂപ്പ് ഇല്ലാതെ ചെയ്തിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയങ്കരി മഞ്ജു വാര്യർ. ചതുർമുഖം സക്സസ് സോംഗിലാണ് ഈ രംഗം ഉൾപ്പെട്ടിട്ടിരിക്കുന്നത്. രണ്ട് ചങ്ങലകളിൽ തൂങ്ങി മുകളിലേക്ക് പൊങ്ങി മലക്കംമറിയുന്ന രംഗമാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്.

വിധു പ്രതാപും മിഥുന്‍ അശോകനും ചേർന്നൊരുക്കിയ ഗാനം പാടിയതും വിധു പ്രതാപാണ്. മലയാളി റാപ്പറായ ഇന്ദുലേഖ വാര്യർ റാപ്പിംഗ് വരികൾ ആലപിച്ചിട്ടുണ്ട്. കിരണ്‍ലാല്‍ ആണ് ഗാനത്തിന്റെ മിക്‌സിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

Youtube Video


ചതുർമുഖം: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം

മഞ്ജു വാര്യരും, സണ്ണി വെയ്‌നും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമായി ഒരു സ്മാർട്ട് ഫോണുമുണ്ട് എന്നതാണ് പ്രത്യേകത.

രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. അഭയകുമാർ കെ., അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവർത്തകരും ചതുർമുഖത്തിൽ ഉണ്ട്.

നയൻ, ആമേൻ, കുരുതി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്.

ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളുടെ എഡിറ്റർ ആയ മനോജാണ് ചതുർമുഖത്തിന്റെ എഡിറ്റിംഗ് കൈക്കാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജൻസിയായ പ്രോമിസാണ് ആകാംഷ ഉണർത്തുന്ന മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർമുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.
Published by: user_57
First published: April 18, 2021, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories