അസുരനിലെ ഗാനം ടിക്ടോക് ചെയ്ത് നടി ചാന്ദിനിയുടെ മകൾ നീലാഞ്ജന; അഭിനന്ദനവുമായി മഞ്ജു വാര്യർ

സിനിമയിലും ടിക്ടോക്കിലും തിളങ്ങി ചാന്ദിനിയുടെയും ഷാജു ശ്രീധറിന്റെയും മകൾ നീലാഞ്ജന

News18 Malayalam | news18-malayalam
Updated: June 25, 2020, 1:05 PM IST
അസുരനിലെ ഗാനം ടിക്ടോക് ചെയ്ത് നടി ചാന്ദിനിയുടെ മകൾ നീലാഞ്ജന; അഭിനന്ദനവുമായി മഞ്ജു വാര്യർ
നീലാഞ്ജന, ചാന്ദിനി
  • Share this:
സാരി ചുറ്റി ദുഃഖഭാവം നിഴലിക്കുന്ന മുഖത്തോടെ കുഞ്ഞ് നീലാഞ്ജന 'എള്ള് വയ പൂക്കലയേ'ക്കൊപ്പം ടിക്ടോക് വീഡിയോയിൽ പാടുകയും അഭിനയിക്കുകയും ചെയ്യുന്നു. മഞ്ജു വാര്യരുടെ തമിഴ് ചിത്രം അസുരനിലെ ഗാനമാണത്. കുഞ്ഞ് അഭിനേത്രി മഞ്ജു വാര്യരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്‌തു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നീലാഞ്ജനയുടെ ഗാനം പോസ്റ്റ് ചെയ്താണ് മഞ്ജു വാര്യരുടെ അഭിനന്ദനം.

Also read: Milind Soman | സോപ്പ് ഉപയോഗിക്കാതെ 25 വർഷം; അതിന് വിചിത്രമായ കാരണം നിരത്തി സൂപ്പർ മോഡൽ മിലിന്ദ് സോമൻ

നീലാഞ്ജന ആള് ചില്ലറക്കാരിയല്ല. 'അയ്യപ്പനും കോശിയിലും' പൃഥ്വിരാജിന്റെ മകളായും രഞ്ജിത്തിന്റെ കൊച്ചുമകളായും വേഷമിട്ടത് നീലാഞ്ജനയാണ്. ഇവിടം കൊണ്ടും തീർന്നില്ല.

മലയാളികൾ പ്രേക്ഷകർക്ക് ഒരുപിടി മികച്ച വേഷങ്ങൾ നൽകിയ നടി ചാന്ദിനിയുടെയും നടൻ ഷാജു ശ്രീധറിന്റെയും ഇളയ മകളാണ് നീലാഞ്ജന എന്ന നാലാംക്ലാസ്സുകാരി.
@shajusreedhar♬ Ellu Vaya Pookalaye - Saindhavi
ഷാജുവും മൂത്ത മകൾ നന്ദനയും ഇളയ ആൾ നീലാഞ്ജനയും ടിക്ടോക് വീഡിയോകളിൽ സജീവമാണ്. ഷാജുവിന്റെ ടിക്ടോക് ഹാന്ഡിലിൽ നീലാഞ്ജനയുടെ ഈ വീഡിയോ കാണാം. വിവാഹത്തെ തുടർന്ന് ചാന്ദിനി അഭിനയ രംഗം വിട്ട് വീട്ടമ്മയുടെ വേഷത്തിലേക്ക് മാറുകയായിരുന്നു.
First published: June 25, 2020, 1:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading