മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണം'(Vellarikkappattanam) ചിത്രത്തിന്റെ ഭാഗമായി ആലപ്പുഴയിലെ വെണ്മണി പഞ്ചായത്തിന്റെ ചുവരുകളില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്.
പോസ്റ്റര്‍ കണ്ട ആരാധകരുടെ പ്രധാന ചോദ്യം മഞ്ജു (Manju Warrier) ഇലക്ഷന് മത്സരിക്കുന്നുണ്ടോ താരം എപ്പോഴാണ് സുനന്ദ എന്ന പേര് സ്വീകരിച്ചത് എന്നിവയായിരുന്നു.
സുനന്ദ സൂപ്പറാണ്' എന്നുള്ള മഞ്ജു വാര്യരുടെ പോസ്റ്ററുകളാണ് ചുവരുകളിലാകെ. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിൽ യുഡിപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
എന്തായാലും പോസ്റ്ററിന് പിന്നലെ കഥ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
വെള്ളരിക്കാപട്ടണം എന്ന ചിത്രത്തില്‍ സുനന്ദ എന്ന കഥാപത്രമായാണ് മഞ്ജു അഭിനയിക്കുന്നത്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
മഞ്ജു വാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, വീണ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
Shoot in Progress !!#VellarikkaPattanam pic.twitter.com/sRqHqueQ8m
— Friday Matinee (@VRFridayMatinee) December 15, 2021
എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്: ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്.ഒ. - എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.