ധനുഷ്- വെട്രിമാരൻ ചിത്രത്തിൽ നായികയായി മഞ്ജുവിന് തമിഴിൽ അരങ്ങേറ്റം

എവർഗ്രീൻ ആക്ട്രസ് മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തു

news18
Updated: January 23, 2019, 8:19 AM IST
ധനുഷ്- വെട്രിമാരൻ ചിത്രത്തിൽ നായികയായി മഞ്ജുവിന് തമിഴിൽ അരങ്ങേറ്റം
മഞ്ജു വാര്യർ- ധനുഷ്
  • News18
  • Last Updated: January 23, 2019, 8:19 AM IST
  • Share this:
മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ധനുഷിന്റെ നായികയായാണ് മഞ്ജു തമിഴിൽ എത്തുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട വടചെന്നൈയ്ക്ക് ശേഷം സംവിധായകൻ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന അസുരനിലാണ് മഞ്ജു നായികയാകുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം ട്വറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത്. എവർഗ്രീൻ ആക്ട്രസ് മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തു.
‘എന്റെ ആദ്യ തമിഴ് ചിത്രം. ഇതിൽപരം എന്ത് ആഗ്രഹിക്കാൻ. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്'- ധനുഷിന്റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞു.തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജി.വി. പ്രകാശ് ആണ് സംഗീതം. കലൈപുലി എസ്. താനുവാണ് നിർമാണം. വെട്രിമാരനും ധനുഷും ഒന്നിച്ചപ്പോൾ എല്ലാം പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

First published: January 23, 2019, 8:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading