നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വൈറലായി മഞ്ജുവിന്റെ ലുക്ക്; പൂർണിമയ്ക്ക് നന്ദി പറഞ്ഞ് താരം

  വൈറലായി മഞ്ജുവിന്റെ ലുക്ക്; പൂർണിമയ്ക്ക് നന്ദി പറഞ്ഞ് താരം

  മഞ്ജുവിനെ ഇത്രയും സ്റ്റൈലാക്കി ഒരുക്കിയതിനു പിന്നിൽ മറ്റാരുമല്ല, അടുത്ത സുഹൃത്ത് പൂർണിമ ഇന്ദ്രജിത്ത്.

  manju

  manju

  • Share this:
   വയലറ്റ് കളർ കോംബിനേഷനിലുള്ള ലോങ് സ്കർട്ടും ടോപ്പും ഓവർക്കോട്ടുമണിഞ്ഞ് മഞ്ജുവാര്യർ. വിവാദങ്ങൾക്കിടെയിലും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് മഞ്ജുവിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ചിത്രങ്ങൾ. മുംബൈ ചലിച്ചിത്രമേളയിൽ മൂത്തോന്റെ പ്രദർശനത്തിൽ പങ്കെടുക്കാനാണ് മഞ്ജു ഈ സ്റ്റൈലൻ ലുക്കിൽ എത്തിയത്.

   മഞ്ജുവിനെ ഇത്രയും സ്റ്റൈലാക്കി ഒരുക്കിയതിനു പിന്നിൽ മറ്റാരുമല്ല, അടുത്ത സുഹൃത്ത് പൂർണിമ ഇന്ദ്രജിത്ത്. തന്റെ സ്റ്റൈലൻ ലുക്കിന് പൂർണിമയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് മഞ്ജുവാര്യർ. പൂർണിമയുടെ ഡ്രെസ് ബെട്ടീക്കായ പ്രാണയുടെ ഔദ്യോഗിക പേജിലും ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

   also read:ബുർജ് ഖലീഫയോളം ഉയരത്തിൽ കിംഗ് ഖാന് പിറന്നാൾ ആശംസ; നന്ദി പറഞ്ഞ് താരം

   മഞ്ജുവിന്റെ ഡ്രെസിനെ കുറിച്ചുള്ള വിവരങ്ങൾ ഈ പേജിൽ പൂർണിമ വ്യക്തമാക്കിയിട്ടുണ്ട്. പൂർണമായും കൈത്തറിയിൽ തുന്നിയ സ്വർണ പാറ്റേണിലുള്ള ലോംഗ് സ്കേർട്ടും ടോപ്പും. ഇതിനു മുകളിലുള്ള ജാക്കറ്റ് ജ്യൂട്ടാണ്.

   ഗീതു മോഹൻദാസിന്റെ ചിത്രമാണ് മൂത്തോൻ. നവംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനായി കാത്തിരിക്കാനാകുന്നില്ലെന്നും മഞ്ജു പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മൂത്തോൻ കാണാൻ വളരെയധികം ആകാംഷയിലാണെന്നും മഞ്ജു കുറിക്കുന്നു.

   മഞ്ജുവാര്യരും പൂർണിമ ഇന്ദ്രജിത്തും ഗീതുമോഹൻദാസും അടുത്ത സുഹൃത്തുക്കളാണ്. മുംബൈ ഫിലിം ഫെസ്റ്റിവലിലെ മൂത്തോന്റെ പ്രദർശനം കാണാനാണ് കൂട്ടുകാരികളായ മഞ്ജുവും പൂർണിമയും എത്തിയത്.


   First published:
   )}