• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഞ്ജുവിന്റെ രാജി വാർത്ത വ്യാജം

news18
Updated: July 4, 2018, 4:51 PM IST
മഞ്ജുവിന്റെ രാജി വാർത്ത വ്യാജം
news18
Updated: July 4, 2018, 4:51 PM IST
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവിൽ നിന്ന് നടി മഞ്ജു വാര്യർ രാജി വെച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് ഡബ്ല്യുസിസിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജി വാർത്തയ്ക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന് സംവിധായിക ദീദി ദാമോദരൻ മാതൃഭൂമി ഓൺലൈന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.

രാജിയെ കുറിച്ച് അറിയില്ലെന്നും അത്തരത്തിലൊരു തീരുമാനം മഞ്ജു എടുക്കില്ലെന്നുമാണ് ദീദി ദാമോദരൻ പറയുന്നത്. ഇപ്പോൾ നടക്കുന്ന പ്രചരണങ്ങളെ കുറിച്ച് അറിയില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് മഞ്ജു ഇപ്പോൾ.

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തിട്ടും മഞ്ജു പ്രതികരിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചത് മഞ്ജു വാര്യർ ആയിരുന്നു. എന്നാൽ ദിലീപ് അറസ്റ്റിലായ ശേഷം മഞ്ജു കൂടുതൽ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മഞ്ജുവാര്യർക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.

ഡബ്ല്യു സിസി രൂപീകരിക്കുന്നതിൽ മഞ്ജുവും മുൻ നിരയിൽ ഉണ്ടായിരുന്നു. അതേസമയം വ്യക്തിപരമായ ചില കാരണങ്ങളാൽ തത്കാലം വിവാദങ്ങളിൽ നിന്ന് മഞ്ജുവിട്ടു നിൽക്കുകയാണെന്ന് രേവതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ പ്രതികരണങ്ങളൊന്നും തന്നെ നടത്തേണ്ടെന്ന തീരുമാനത്തിലാണ് മഞ്ജുവെന്നും ഡബ്ല്യു സിസിയുമായി യാതൊരു പ്രശ്നവുമില്ലെന്നും രേവതി പറഞ്ഞിരുന്നു. എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ ഓരോരുത്തരുമെടുത്തത് വ്യക്തിപരമായ തീരുമാനമാണെന്നും അല്ലാതെ എന്ത് നിലപാടെടുക്കണമെന്ന് സംഘടന നിർദേശിച്ചിരുന്നില്ലെന്നും രേവതി പറഞ്ഞിരുന്നു.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626