• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അവസാന സെല്‍ഫിയും എടുത്ത് മഞ്ജുഷ പോയത് 'അരങ്ങി'ല്‍ ചിലങ്ക അണിയാതെ


Updated: August 2, 2018, 8:29 PM IST
അവസാന സെല്‍ഫിയും എടുത്ത് മഞ്ജുഷ പോയത് 'അരങ്ങി'ല്‍ ചിലങ്ക അണിയാതെ

Updated: August 2, 2018, 8:29 PM IST
സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ ലഭിച്ച പ്രശസ്തിയുമായാണ് കാലടി സര്‍വകലാശായിലെ വിദ്യാര്‍ഥിയായി മഞ്ജുഷ എത്തിയിത്. മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു മഞ്ജുഷ. മഞ്ജുഷയുടെ അപ്രതീക്ഷത വിയോഗമുണ്ടാക്കിയ ഞെട്ടല്‍ മാറാത്ത അവസ്ഥയിലാണ് കാലടി സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ഥികളും.

ഇതിനിടെ പ്രിയശിഷ്യയുടെ വിയോഗത്തില്‍ മനംനൊന്ത് അധ്യാപകനായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലിട്ട കുറിപ്പും കണ്ണുനനയ്ക്കുന്നതായി. അരങ്ങ് എന്ന പരിപാടിയില്‍ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിനിടെയാണ് മഞ്ജുഷ അപകടത്തില്‍പ്പെട്ടതെന്നാണ് രാമകൃഷ്ണന്‍ കുറിച്ചിരിക്കുന്നത്. ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ മഞ്ജുഷ ഇല്ല എന്ന യാഥാര്‍ത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നെന്നും ഈ അധ്യാപകന്‍ പറയുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ്(27) മരിച്ചത്. കാലടിയില്‍ നിന്നും കള്ളുമായി വന്ന മിനി ലോറി മഞ്ജുഷയുടെ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം. മഞ്ജുഷയ്‌ക്കൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയായ അഞ്ജനയ്ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു.

രാമകൃഷ്ണന്‍ കുറിച്ചത് ഇങ്ങനെ

പ്രിയശിഷ്യ മഞ്ജുഷ ഓര്‍മ്മയായി.എനിക്ക് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ്‌ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷ യെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസില്‍ മിടുക്കിയായിരുന്നു മഞ്ജുഷ. ചില നിമിഷങ്ങള്‍ ദൈവം നമ്മളെകൊണ്ട് മുന്‍കൂട്ടി ചെയ്യിക്കും എന്നതു പോലെ. കഴിഞ്ഞ ആഴ്ച ഒരു ദിവസംഞാന്‍ എം.എ മോഹിനിയാട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ചെന്നപ്പോള്‍ മഞ്ജുഷ ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികള്‍ എല്ലാം ചേര്‍ന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവര്‍ക്കായി ഞാന്‍ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മന്‍ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു...

പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയില്‍ ഞാന്‍ ഈ പദം ചെയ്‌തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സില്‍ മായാതെ വേദനയോടെ നില്‍ക്കുന്നു. അരങ്ങ് എന്ന പരിപാടിയില്‍ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ. അതിനിടയിലാണ് അപകടത്തിന്റെ രൂപത്തില്‍ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്. ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോള്‍ മഞ്ജുഷ ഇല്ല എന്ന യാഥാര്‍ത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേര്‍പാട് ഞങ്ങള്‍ ഗുരുക്കന്‍ന്മാര്‍ക്കും സഹപാഠികള്‍ക്കും വലിയ വേദനയുണ്ടാക്കുന്നു .... വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി.

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626