HOME /NEWS /Film / 'വിമാനത്തില്‍ മദ്യം സൗജന്യമാണെന്ന് അറിഞ്ഞപ്പോള്‍ ബോധം കെടുന്നതുവരെ കുടിച്ചു'; ആദ്യ വിദേശയാത്രയെക്കുറിച്ച് ബോളിവുഡ് നടൻ

'വിമാനത്തില്‍ മദ്യം സൗജന്യമാണെന്ന് അറിഞ്ഞപ്പോള്‍ ബോധം കെടുന്നതുവരെ കുടിച്ചു'; ആദ്യ വിദേശയാത്രയെക്കുറിച്ച് ബോളിവുഡ് നടൻ

വിമാനത്തിൽ ലഭിക്കുന്ന മദ്യം കഴിച്ചാൽ അധിക ചാർജ് നൽകണമെന്നാണ് ആദ്യം കരുതിയിരുന്നത്. ഫ്രീ ആണെന്നറിഞ്ഞപ്പോൾ ബോധം പോകുന്നതു വരെ കുടിച്ചു

വിമാനത്തിൽ ലഭിക്കുന്ന മദ്യം കഴിച്ചാൽ അധിക ചാർജ് നൽകണമെന്നാണ് ആദ്യം കരുതിയിരുന്നത്. ഫ്രീ ആണെന്നറിഞ്ഞപ്പോൾ ബോധം പോകുന്നതു വരെ കുടിച്ചു

വിമാനത്തിൽ ലഭിക്കുന്ന മദ്യം കഴിച്ചാൽ അധിക ചാർജ് നൽകണമെന്നാണ് ആദ്യം കരുതിയിരുന്നത്. ഫ്രീ ആണെന്നറിഞ്ഞപ്പോൾ ബോധം പോകുന്നതു വരെ കുടിച്ചു

  • Share this:

    ന്യൂഡൽഹി: വിദേശത്തേക്കുള്ള ആദ്യ വിമാനയാത്ര അനുഭവം പങ്കുവെച്ച് നടൻ മനോജ് ബാജ്‌പേയി. കർലി ടെയ്ൽസിന് നൽകിയ അഭിമുഖത്തിലാണ് മനോജ് ബാജ്പേയി മനസ്സു തുറന്നത്. പാരീസിലേക്കായിരുന്നു താരത്തിന്റെ ആദ്യ വിദേശയാത്ര.

    വിമാനത്തിൽ മദ്യവും മറ്റ് പാനീയങ്ങളും സൗജന്യമാണെന്ന് അറിഞ്ഞതോടെ അതെല്ലാം വളരെയധികം ആസ്വദിച്ച് താൻ കഴിച്ചെന്നും ഇദ്ദേഹം പറഞ്ഞു. ഒടുവിൽ നേരെ നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിപ്പോയി എന്നും മനോജ് ബാജ്‌പേയി.

    ” തിയേറ്റർ ആർട്ടിസ്റ്റായിരുന്നപ്പോഴാണ് ഞാൻ ആദ്യമായി പാരീസിലേക്ക് പോകുന്നത്. അതായിരുന്നു എന്റെ ആദ്യത്തെ വിദേശ യാത്ര. വിമാനത്തിൽ കയറിയപ്പോൾ ആദ്യമൊന്നും ഞാൻ മദ്യം കഴിച്ചിരുന്നില്ല. അതിനെല്ലാം അവർ അധിക ചാർജ് ഈടാക്കുമെന്നായിരുന്നു കരുതിയത്. അന്ന് കൈയ്യിൽ പണവും ഇല്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് അതെല്ലാം സൗജന്യമാണെന്ന്. അതുകൊണ്ട് തന്നെ തിരികെ വരുമ്പോൾ ഞാൻ നന്നായി കുടിച്ചു. സ്വബോധം നഷ്ടമാകുന്നതു വരെ മദ്യപിച്ചു,’ മനോജ് ബാജ്‌പേയി പറഞ്ഞു.

    Also Read- വീണ്ടും താരമായി വേദാന്ത്; അന്താരാഷ്ട്ര മത്സരത്തിൽ സ്വന്തമാക്കിയത് 5 സ്വർണമെഡൽ

    പാരീസ് യാത്രയാണ് തന്റെ കണ്ണുതുറപ്പിച്ചത് എന്നും മനോജ് പറഞ്ഞു. വിദേശയാത്രയെപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ചോപ്സ്റ്റിക്ക് കൊണ്ട് ഭക്ഷണം കഴിക്കാൻ താൻ പഠിച്ചതും ഈ യാത്രയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Also Read- അച്ഛൻ എന്തിന് അങ്ങനെ പറഞ്ഞു? എന്റെ ഒരു ദിവസമാണ് നാശമായത്: ധ്യാൻ ശ്രീനിവാസൻ

    ആദ്യം ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോൾ താൻ പരാജയപ്പെട്ടു. പിന്നീട് വർഷങ്ങളോളം അതുപയോഗിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് പാരിസിലെ ഒരു പാർട്ടിയ്ക്ക് പോയപ്പോഴാണ് ആളുകൾ വളരെ ഈസിയായി ചോപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് കണ്ടത്. തുടർന്നാണ് താനും അതുപയോഗിക്കാൻ ശ്രമിച്ചതെന്നും മനോജ് പറഞ്ഞു.

    ”ഓരോ തവണ ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം എടുക്കുമ്പോഴും ഭക്ഷണം താഴെക്ക് വീഴുമായിരുന്നു. അപ്പോഴാണ് എന്റെ ടേബിളിന് എതിരെ ഒരു സ്ത്രീ വന്നിരുന്നത്. അവർ ഫോർക്ക് ഉപയോഗിച്ചാണ് ഭക്ഷണം കഴിച്ചത്. എന്നിട്ട് എന്നോട് പറഞ്ഞു നിങ്ങൾക്ക് ഇതുപയോഗിച്ചും ഭക്ഷണം കഴിക്കാമെന്ന്. വിഷമിക്കേണ്ട. കുറച്ച് പരിശീലിച്ചാൽ എല്ലാം ശരിയാകുമെന്നും അവർ എന്നോട് പറഞ്ഞു. ചോപ്സ്റ്റിക്ക് എടുക്കാൻ എനിക്ക് വല്ലാത്ത ഭയമായിരുന്നു. ഇപ്പോഴും ഞാൻ അത് ഉപയോഗിക്കാറില്ല.

    ഇപ്പോൾ എന്റെ മകൾ പറയാറുണ്ട് ചോപ് സ്റ്റിക്ക് ഉപയോഗിക്കൂവെന്ന്. കാരണം തന്റെ പിതാവിന് ചോപ്സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ അറിയില്ലെന്ന് പറയുന്നത് അവൾക്ക് ഒരു കുറവായി തോന്നിയിരുന്നിരിക്കാം. അവളാണ് പിന്നീട് എനിക്ക് ചോപ്സ്റ്റിക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചത്. ഇപ്പോൾ എനിക്ക് അതുപയോഗിക്കാൻ അറിയാം,’ മനോജ് പറഞ്ഞു.

    First published:

    Tags: Bollywood, Manoj Bajpayee